App Logo

No.1 PSC Learning App

1M+ Downloads
കേരള സെക്രട്ടേറിയറ്റ് മാന്വൽ നിലവിൽ വന്നത് ?

A1951

B1952

C1957

D1955

Answer:

C. 1957

Read Explanation:

  • സെക്രട്ടേറിയറ്റ് ഓഫിസ് നടപടിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മാർഗ്ഗരേഖയാണ് സെക്രട്ടേറിയറ്റ് മാന്വൽ
  • 1950-ൽ തയ്യാറാക്കിയ തിരുവിതാംകൂർ-കൊച്ചി സെക്രട്ടേറിയറ്റ് ആഫീസ് മാന്വൽ
    സെക്രട്ടേറിയറ്റിലെ ഓഫീസ് നടപടി ക്രമീകരിക്കുന്നതിനുള്ള ഒരു മാർഗ്ഗ
    നിർദ്ദേശമായി ഉപയോഗിക്കപ്പെട്ടിരുന്നു.
  • തിരുവിതാംകൂർ കൊച്ചി സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലിന്റെയും, മദ്രാസ് സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലിന്റെയും വ്യവസ്ഥകൾ സമാഹരിച്ച് കേരള സെക്രട്ടേറിയറ്റ് മാന്വൽ നിലവിൽ വന്നൽ 1957 ലാണ്.

Related Questions:

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടന ചുവടെ ചേർക്കുന്നു. അതിൽ ഉൾപ്പെടാത്തത് ഏത്?

  1. ചെയർമാൻ മുഖ്യമന്ത്രിയാണ്
  2. വൈസ് ചെയർമാൻ റവന്യൂ മന്ത്രിയാണ്
  3. സി ഇ ഒ കൃഷി വകുപ്പ് മന്ത്രിയാണ്
  4. അംഗങ്ങളുടെ എണ്ണം പതിനൊന്നാണ്

    സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക

    1. 2012 ലാണ് സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ചത്
    2. സാമൂഹ്യ നീതി വകുപ്പിനെ വിഭജിച്ചാണ് വനിതാ ശിശു വികസന വകുപ്പ് രൂപീകരിക്കപ്പെട്ടത്
    3. സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവും വൈജ്ഞാനികവുമായ സമഗ്ര വികസനം ഉറപ്പുവരുത്തുക എന്നതാണ് വനിതാ ശിശു വികസന വകുപ്പിന്റെ പ്രഥമ ലക്ഷ്യം
    4. ശ്രീമതി വീണാ ജോർജ്ജാണ് നിലവിലെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി

      താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

      1. മനുഷ്യ-വന്യജീവി സംഘർഷത്തെ കേരള സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
      2. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ 4 സമിതികൾ രൂപീകരിച്ചിട്ടുണ്ട്
      3. • മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് വേണ്ടി കേരള സർക്കാർ ചീഫ് വൈൽഡ് ലൈഫ് വാർഡനെയാണ് നോഡൽ ഓഫീസർ ആയി നിയോഗിച്ചത്
      4. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സംസ്ഥാന സമിതിയുടെ അധ്യക്ഷൻ വനം വകുപ്പ് മന്ത്രിയും കൺവീനർ ചീഫ് സെക്രട്ടറിയും ആണ്

        കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളുമായി ബന്ധപ്പെട്ട് താഴ്ന്നിരിക്കുന്നു പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

        1. 1960ലാണ് കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ നിലവിൽ വന്നത്
        2. കേരള സിവിൽ സർവീസിൻ്റെ വർഗീകരണവും, ജീവനക്കാർക്കെതിരെയുളള ശിക്ഷാനടപടികളും, ശിക്ഷാനടപടിക്കെതിരെയുളള അപ്പീലുകളെ പറ്റിയുമാണ് ഈ ചട്ടങ്ങളിൽ പരാമർശിക്കുന്നത്
        3. ഈ ചട്ടങ്ങൾ സർക്കാർ സർവീസിലിരിക്കുന്ന ജീവനക്കാർക്കും സർവീസിലിരിക്കെ ശിക്ഷാ നടപടികൾ തുടങ്ങുകയും എന്നാൽ അവ പൂർത്തികരിക്കുന്നതിന് മുൻപ് റിട്ടയർ ചെയ്യപ്പെട്ടവർക്കും ബാധകമാണ്.
          സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന റൂൾസ് നിലവിൽ വന്ന വർഷം