App Logo

No.1 PSC Learning App

1M+ Downloads
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് ആരായിരുന്നു ?

Aമോത്തിലാൽ നെഹ്‌റു

Bസി.ആർ ദാസ്

Cജയപ്രകാശ് നാരായണൻ

Dഅരുണ ആസിഫലി

Answer:

C. ജയപ്രകാശ് നാരായണൻ

Read Explanation:

ജയപ്രകാശ് നാരായണ്‍

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും സോഷ്യലിസ്റ്റും സർവ്വോദയ പ്രസ്ഥാനത്തിന്റെ നേതാവും.
  • ലോക്നായക് എന്നും ജെ.പി എന്നും അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി
  • ക്വിറ്റ് ഇന്ത്യ വിപ്ലവത്തിൻ്റെ നായകൻ ( Hero of quit India movement) എന്ന് വിശേഷിക്കപ്പെടുന്ന നേതാവ് .
  • സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്

  • പബ്ലിക് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയ വ്യക്തി.
  • 1942-ൽ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയപ്പോൾ ജയിൽചാടി വേഷം മാറി പലഭാഗത്തും ഒളിവിൽ കഴിഞ്ഞ് സമരം ശക്തിപ്പെടുത്തുവാനുള്ള സഹായങ്ങൾ ചെയ്തുകൊണ്ടിരുന്ന നേതാവ്.
  • 1934 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.

  • 1950 ൽ സർവ്വോദയ പ്ലാൻ മുന്നോട്ട് വെച്ചു
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്വാതന്ത്ര്യാനന്തരം കോൺഗ്രസുമായുള്ള ബന്ധമുപേക്ഷിച്ച്  പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെന്ന പേരിൽ പ്രതിപക്ഷ കക്ഷിയായി.
  • 1970 കളിൽ ഇന്ദിരാഗാന്ധിയുടെ മുഖ്യ പ്രതിപക്ഷ നേതാവായിരുന്നു
  • 1977ൽ ജനതാപാർട്ടി രൂപവത്കരണത്തിന് ജെ.പി നേതൃത്വം നൽകി. 

 


Related Questions:

സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനം നടന്ന വർഷം ഏത് ?
ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആരായിരുന്നു ?
അമൃതസറിൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കു ശേഷം യോദ്ധാസ്ഥാനം പരിത്യജിച്ചത് ആര്?
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?
അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് ( AITUC) സ്ഥാപിതമായ വർഷം ഏത് ?