Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?

Aചമ്പാരൻ സത്യാഗ്രഹം

Bക്വിറ്റ് ഇന്ത്യാ സമരം

Cനിയമലംഘന സമരം

Dഖിലാഫത്ത് പ്രസ്ഥാനം

Answer:

B. ക്വിറ്റ് ഇന്ത്യാ സമരം

Read Explanation:

ക്വിറ്റ് ഇന്ത്യാ സമരം (1942)

  • ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ്സ് ആരംഭിച്ച സമരം - ക്വിറ്റ് ഇന്ത്യാ സമരം
  • ക്വിറ്റ് - ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപ്രതം - ഹരിജൻ (ഗാന്ധിജിയുടെ) 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ്സ് സമ്മേളനം - ബോംബെ സമ്മേളനം 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടത് - ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വച്ച്
  • ക്വിറ്റ് - ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്നത് - ആഗസ്റ്റ് ക്രാന്തി മൈതാനം 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് - നെഹ്റു 
  • ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത് - യൂസഫ് മെഹ്റലി 
  • ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം - പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

ക്വിറ്റ് ഇന്ത്യ ദിനങ്ങൾ

  • ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് - 1942 ആഗസ്റ്റ് 8 
  • ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം - 1942 ആഗസ്റ്റ് 9 
  • ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് - ആഗസ്റ്റ് 9

Related Questions:

" ഇൻ സർച്ച് ഓഫ് ഗാന്ധി " എന്ന പുസ്തകം രചിച്ചതാര് ?

താഴെപ്പറയുന്നവയിൽ ഗാന്ധി-ഇർവിൻ ഉടമ്പപടിയുമായി ബന്ധമില്ലാത്തതേത്?

  1. നിയമലംഘന പ്രസ്ഥാനം പിൻപലിക്കും
  2. പ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കും
  3. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കും

    മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?   

    1.ഇംഗ്ലണ്ടിലെ വിദ്യാഭ്യാസക്കാലത്ത് ഗാന്ധിജി ചേർന്ന സംഘടനയാണ് വെജിറ്റേറിയൻ സൊസൈറ്റി  

    2.ദക്ഷിണാഫ്രിക്കയിൽ  ഗാന്ധിജി നിയമപഠനം നടത്തിയ സ്ഥാപനമാണ് - ഇന്നർ ടെംപിൾ 

    3.ബൈബിളിൽ ഗാന്ധിജിയെ കൂടുതൽ ആകർഷിച്ച ഭാഗം  ഗിരിപ്രഭാഷണമാണ്  

    4.ബ്രഹ്മവിദ്യയെക്കുറിച്ചുള്ള ' കീ ടു ഫിലോസഫി ' എന്ന പുസ്തകം ഗാന്ധിജിയെ ഹിന്ദുമത പഠനങ്ങളിലേക്ക് നയിച്ചു 

    ബാല്യകാലത്ത് ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഇതിഹാസ കഥാപാത്രം ?
    ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?