App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ ഏത് രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ് പാൻ സ്ലാവ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത് :

Aജർമനി

Bറഷ്യ

Cഫ്രാൻസ്

Dഇറ്റലി

Answer:

B. റഷ്യ

Read Explanation:

പാൻ സ്ലാവ് പ്രസ്ഥാനം.

  • ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽ തീവ്രദേശീയത സാമ്രാജ്യത്വ മത്സരങ്ങളിൽ വിജയിക്കുന്നതിന് ഒരു മാർഗ്ഗമായി ഉപയോഗിക്കപ്പെട്ടു.
  • മറ്റു രാജ്യങ്ങളെയും അവരുടെ പ്രദേശങ്ങളെയും കീഴടക്കാനാണ് തീവ്രദേശീയത ഉപയോഗിക്കപ്പെട്ടത്.
  • സ്വന്തം രാജ്യം മറ്റുള്ളവയെക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുന്നതും,സ്വന്തം രാജ്യം ചെയ്യുന്നതെല്ലാം ശരിയാണെന്ന് ന്യായീകരിക്കുന്നതും തീവ്രദേശീയതയുടെ ഭാഗമായിരുന്നു.

  • തീവ്രദേശീയതയിൽ അധിഷ്ഠിതമായ രൂപം കൊണ്ട ഒരു പ്രസ്ഥാനമാണ് പാൻ സ്ലാവ് പ്രസ്ഥാനം.
  • കിഴക്കൻ യൂറോപ്പിലെ സെർബിയ ബൾഗേറിയ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ തങ്ങളുടെ നേതൃത്വത്തിൽ ഏകീകരിക്കാൻ റഷ്യ ആഗ്രഹിച്ചു.
  • അതിനായി ഈ മേഖലയിൽ റഷ്യൻ സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് പാൻ സ്ലാവ് പ്രസ്ഥാനം.

Related Questions:

What was the main impact of the Treaty of Versailles on the former empire of Austria-Hungary?
Which battle in 1916 was known for the first use of tanks in warfare?
കപടയുദ്ധ കാലത്ത് ജർമ്മനി കീഴടക്കിയ രാജ്യങ്ങളിൽ പെടാത്തത് ഏത് ?

'ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മുഖ്യ കാരണങ്ങളിൽ ഒന്നായിരുന്നു ഉയർന്നു വന്ന സൈനികത(MILITARISM)' ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക:

  1. ഭയത്തിന്റെയും പകയുടെയും സംശയത്തിന്റേതുമായ സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കായി വൻതോതിൽ ഉള്ള ആയുധ ശേഖരണം ആരംഭിച്ചു.
  2. ആയുധ നിർമ്മാതാക്കളായിരുന്നു സൈനികത വളർത്തുന്നതിൽ ഒരു മുഖ്യ പങ്ക് വഹിച്ചത്
  3. ഫ്രാൻസിലെ ഷിൻഡേഴ്‌സ് കമ്പനി ആയുധമത്സരം പ്രോത്സാഹിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഒരു ആയുധ നിർമ്മാണ കമ്പനിയാണ്
  4. സൈനിക നയങ്ങൾ രൂപീകരിക്കുന്നതിലും സൈനിക സംസ്കാരം വളർത്തുന്നതിലും കരസേനയിലെയും,നാവികസേയിലെയും  ഉദ്യോഗസ്ഥരും ഗണ്യമായ സ്വാധീനം ചെലുത്തി.
    Jews were massacred enmasse in specially built concentration camps. This is known as the :