Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ അക്ഷാംശീയസ്ഥാനം താപവിതരണത്തെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. സൂര്യപ്രകാശം ഏറെക്കുറെ ലംബമായി പതിക്കുന്ന ഭൂമധ്യരേഖാപ്രദേശങ്ങളിൽ താപനില വളരെ കൂടുതലായിരിക്കും.
  2. ഭൂമിയ്ക്ക് ഗോളാകൃതിയായതിനാൽ മധ്യരേഖയിൽ നിന്നും ധ്രുവങ്ങളോടടുക്കുമ്പോൾ സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞുപതിക്കുന്നു
  3. സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞുപതിക്കുന്നത് കാരണം ഇരുധ്രുവങ്ങളോട് അടുക്കുമ്പോൾ താപനില ക്രമേണ കുറഞ്ഞുവരുന്നു.

    A2 മാത്രം ശരി

    B1 മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    അക്ഷാംശീയസ്ഥാനം താപവിതരണത്തെ സ്വാധീനിക്കുന്ന വിധം

    • സൂര്യപ്രകാശം ഏറെക്കുറെ ലംബമായി പതിക്കുന്ന ഭൂമധ്യരേഖാപ്രദേശങ്ങളിൽ താപനില വളരെ കൂടുതലായിരിക്കും.

    • ഭൂമിയ്ക്ക് ഗോളാകൃതിയായതിനാൽ മധ്യരേഖയിൽ നിന്നും ധ്രുവങ്ങളോടടുക്കുമ്പോൾ സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞുപതിക്കുന്നു.

    • അതിനാൽ ഇരുധ്രുവങ്ങളോടും അടുക്കുമ്പോൾ താപനില ക്രമേണ കുറഞ്ഞുവരുന്നു.

    • ഇതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത താപീയമേഖലകൾ രൂപപ്പെടുന്നു.


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ മിതോഷ്ണമേഖല ചക്രവാതങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. മിതോഷ്ണമേഖലയിൽ ഉഷ്ണവായുവും, ശീതവായുവും സന്ധിക്കുന്ന വാതമുഖങ്ങളിലാണ് മിതോഷ്ണമേഖല ചക്രവാതങ്ങൾ ജന്മമെടുക്കുന്നത്.
    2. ഉഷ്ണമേഖലാചക്രവാതങ്ങളെ അപേക്ഷിച്ച് മിതോഷ്ണ ചക്രവാതങ്ങളുടെ വ്യാപ്തി കൂടുതലാണ്
    3. മിതോഷ്ണ ചക്രവാതങ്ങൾ വിനാശകാരികളല്ല.
      താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് രാജ്യത്തിന്റെ വടക്കു കിഴക്കൻ തീരവുമായി ഏതുമായി ബന്ധപ്പെട്ടതാണ് ലാബ്രഡോർ ശീതജല പ്രവാഹം?
      ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖയെ വിളിക്കുന്ന പേരെന്ത്?
      ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളുടെ പേര് ?

      ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും 'കാലികവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. നിശ്ചിത ഇടവേളകളിൽ വിപരീതദിശയിലേയ്ക്ക് ഗതി മാറുന്ന കാറ്റുകളാണ് കാലികവാതങ്ങൾ.
      2. ഉഷ്ണ - ശൈത്യകാലങ്ങളിൽ ഉണ്ടാകുന്ന മൺസൂൺകാറ്റുകൾ കാലികവാതങ്ങളിൽ പെട്ടതാണ്
      3. കടൽക്കാറ്റ്, കരക്കാറ്റ് എന്നിവ കാലികവാതങ്ങളിൽ പെടുന്നു