App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ കുടിവേളത്തിലൂടെ പകരുന്ന രോഗങ്ങളിൽ, പെടാത്തതേത് ?

Aടൈഫോയിഡ്

Bബോട്ടുലിസം

Cകോളറ

Dഡിസൻട്രി

Answer:

B. ബോട്ടുലിസം

Read Explanation:

കുടിവേളത്തിലൂടെ പകരുന്ന രോഗങ്ങൾ:

  • രോഗകാരികളായ സൂക്ഷ്മ ജീവികൾ ജലത്തിൽ വളരാനിടയാവുകയും, ആ ജലം കുടിക്കുമ്പോഴാണ്, ജലത്തിൽക്കൂടി രോഗങ്ങൾ പകരുന്നത്.
  • വിസർജ്യവസ്തുക്കളും മറ്റു മാലിന്യങ്ങളും കുടിവെള്ളത്തിൽ കലരുന്നതാണ്, കുടിവെള്ള മലിനീകരണത്തിനുള്ള ഒരു കാരണം.
  • വിസർജ്യവസ്തുക്കളിലൂടെ ജലത്തിൽ എത്തുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം, ഡയേറിയ എന്ന രോഗത്തിനു കാരണമാവുന്നു.
  • ടൈഫോയ്ഡ്, കോളറ, ഡിസൻട്രി, മഞ്ഞപിത്തം തുടങ്ങിയവ കുടിവെള്ളത്തിലൂടെ പകരുന്ന മറ്റു രോഗങ്ങളാണ്.

Note:

  • ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗമാണ് ബോട്ടുലിസം.
  • ഭക്ഷണത്തിലൂടെയോ, മുറിവയിലൂടെയോയാണ് ഈ രോഗം പകരുന്നത്.

Related Questions:

മണ്ണിനെക്കുറിച്ചുള്ള പഠനം :
വാട്ടർ പ്യൂരിഫൈയറുകളിൽ ക്ളോറിനേഷൻ നടത്തുന്നതിന് പകരം _____ രശ്മികളെ ഉപയോഗപെടുത്തുന്നു .
കുടിവെള്ളമായി ഉപയോഗിക്കാവുന്ന ജലത്തിൻ്റെ pH മൂല്യം ?
ജലശുദ്ധീകരണ ശാലയിലെ ജലശുദ്ധീകരണ പ്രക്രിയയിലെ പ്രധാന ഘട്ടങ്ങൾ അവയുടെ ക്രമം അനുസരിച്ച് ക്രമീകരിക്കുക:
ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന ; ശ്വാസകോശ അർബുദം, ആസ്ത്‌മ എന്നിവക്ക് കാരണമാകുന്ന വാതകം :