App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ കൊമ്പല്ലുമായി ബന്ധപ്പെട്ടത് ഏത് ?

Aമുൻവശത്ത് താഴെയും മുകളിലുമായി കാണപ്പെടുന്ന 8 പല്ലുകൾ

Bഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 4 പല്ലുകൾ

Cഅഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി കാണപ്പെടുന്ന 12 പല്ലുകൾ

Dഇവയൊന്നുമല്ല

Answer:

B. ഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 4 പല്ലുകൾ

Read Explanation:

ഉളിപ്പല്ല് (Incisor)

  • മുൻവശത്ത് താഴെയും മുകളിലുമായി 8 പല്ലുകൾ.
  • കടിച്ചു മുറിക്കാൻ സഹായിക്കുന്നു.

കോമ്പല്ല് (Canine):

  • ഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി 4 പല്ലുകൾ.
  • ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്നു.

അഗ്രചർവണകം (Premolar):

  • കോമ്പല്ലിന് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി 8 പല്ലുകൾ.
  • ചവച്ചരയ്ക്കാൻ സഹായിക്കുന്നു.

ചർവണകം (Molar):

  • അഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി 12 പല്ലുകൾ.
  • ചവച്ചരയ്ക്കാൻ സഹായിക്കുന്നു.

Related Questions:

മുകളിലും താഴെയുമായി എത്ര പാൽ പല്ലുകൾ ആണ് കുട്ടികൾക്ക് ഉള്ളത് ?
ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയ :
ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് എവിടെ വെച്ച് ?
വൃക്കയുടെ ശരിയായ പ്രവർത്തനത്തിനു മുതിർന്നവർ കുറഞ്ഞത് എത്ര ലിറ്റർ വെള്ളം കുടിക്കണം ?
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനെ ---- എന്നു പറയുന്നു.