App Logo

No.1 PSC Learning App

1M+ Downloads
ജമ്മുഡൂൺ, പതാൻകോട്ട് ഡൂൺ എന്നിവ കാണപ്പെടുന്നത് ഹിമാലയത്തിന്റെ ഏതു പ്രദേശത്താണ് ?

Aഉത്തരാഖണ്ഡ് ഹിമാലയം

Bവടക്ക് പടിഞ്ഞാറൻ ഹിമാലയം

Cകിഴക്കൻ ഹിമാലയം

Dഡാർജിലിങ് സിക്കിം ഹിമാലയം

Answer:

B. വടക്ക് പടിഞ്ഞാറൻ ഹിമാലയം

Read Explanation:

കാശ്മീർ അല്ലെങ്കിൽ വടക്ക് പടിഞ്ഞാറൻ ഹിമാലയം

  • കാരക്കോറം, ലഡാക്ക്, സസ്കർ, പിർപഞ്ചൽ എന്നീ പർവതനിരകൾ ഇതിലുൾപ്പെടുന്നു. 

  • കാശ്മീർ ഹിമാലയത്തിന്റെ വടക്ക് കിഴക്ക് ഭാഗം ഒരു ശീതമരുഭൂമിയാണ്,  ഗ്രേറ്റർ ഹിമാലയത്തിനും കാരക്കോറം പർവതനിരയ്ക്കുമിടയിലാണ്.

  • സിയാച്ചിനും ബോൽതാരോയും ഈ പ്രദേശത്ത് കാണപ്പെടുന്നു.

  • കാശ്മീർ താഴ്‌വരയിൽ ദാൽ തടാകം 

  • കുങ്കുമപ്പൂവ് കൃഷിക്ക് അനുയോജ്യമായ കരേവ മണ്ണിനത്തിനും കാശ്മീർ ഹിമാലയം പ്രസിദ്ധമാണ്.

  • ഗ്രേറ്റ് ഹിമാലയത്തിലെ സോജില, പിർപഞ്ചലിലെ ബനിഹാൾ, സസ്കർ പർവതനിരയിലെ ഫോട്ടുലാ, ലഡാക് മലനിരയിലെ കർദുങ് ലാ എന്നിവയാണ് ഈ പ്രദേശത്തിലെ പ്രധാന ചുരങ്ങൾ. 

  • ദാൽ, വുളാർ എന്നീ ശുദ്ധജല തടാകങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു.

  • പാംഗോങ് സോ (Panggong Tso), സോ-മൊരിരി എന്നീ ലവണ ജലതടാകങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു.

  • സിന്ധുനദിയും അതിൻ്റെ പോഷകനദികളായ ചിനാബ്, ഝലം എന്നിവയുമാണ് കാശ്മീർ ഹിമാലയത്തിലെ പ്രധാന നദികൾ. 

  • പ്രധാന തീർഥാടനകേന്ദ്രങ്ങളായ വൈഷണ്ണോദേവി, അമർനാഥ് ഗുഹ, ചരാർ- ഇ-ഷെരീഫ് തുടങ്ങിയവ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

  • ജമ്മുകാശ്മീർ സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരിയായ ശ്രീനഗർ ഝലം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 

  • കാശ്മമീർ താഴ്വരയിലൂടെ ഒഴുകുന്ന ഝലം നദി യുവത്വഘട്ടത്തിലാണെങ്കിൽപോലും വക്രവലയങ്ങൾ രൂപപ്പെടുത്തുന്നു.

  • ജമ്മുഡൂൺ, പതാൻകോട്ട് ഡൂൺ എന്നിവ കാണപ്പെടുന്നു.


Related Questions:

The northmost range of Northern Mountain region is ?
ഇന്ത്യയുടെ കാലാവസ്ഥ ജനജീവിതം , എന്നിവ രൂപപ്പെടുത്തുന്നതിൽ ഉത്തരപർവ്വത മേഖല വഹിക്കുന്ന പങ്കുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത്?
According to the formation,The Deccan Plateau is mainly considered as a?
The largest delta, Sundarbans is in :
കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ജൈവ മണ്ഡല കേന്ദ്രം ?