App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് ഭൂവിഭാഗത്തിലാണ് കൂൺശിലകൾ കാണപ്പെടുന്നത് :

Aവടക്കൻ സമതലം

Bതീരസമതലങ്ങൾ

Cഇന്ത്യൻ മരുഭൂമി

Dഉത്തരപർവത മേഖല

Answer:

C. ഇന്ത്യൻ മരുഭൂമി

Read Explanation:

ഇന്ത്യൻ മരുഭൂമി

  • അരാവലിക്കുന്നുകൾക്ക് വടക്കുപടിഞ്ഞാറായാണ് ഇന്ത്യൻ മരുഭൂമിയുടെ സ്ഥാനം.
  • നീളമേറിയ മണൽക്കൂനകളും ബർക്കനുകളുമടങ്ങിയ നിമ്നോന്നത ഭൂപ്രദേശമാണിത്.
  • ഈ പ്രദേശങ്ങളിൽ വർഷത്തിൽ150 മില്ലി മീറ്റർ മഴ മാത്രമെ ലഭിക്കാറുള്ളു.
  • വരണ്ട കാലാവസ്ഥയുള്ള ഇവിടെ സസ്യജാലങ്ങൾ വളരെ വിരളമാണ്.
  • ഈ പ്രത്യേകതകൾ ഉളളതിനാൽ ഈ പ്രദേശം മരുസ്ഥലി എന്നറിയപ്പെടുന്നു.

  • മെസോസോയിക് കാലഘട്ടത്തിൽ ഈ പ്രദേശം കടലിനടിയിലായിരുന്നു എന്നു കരുതപ്പെടുന്നു. 
  • മരുഭൂമി ഭൂരൂപങ്ങളായ കൂൺശിലകൾ, അസ്ഥിരമണൽക്കൂനകൾ, മരുപ്പച്ചകൾ 
    തുടങ്ങിയവ ഈ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.

Related Questions:

The Northern Mountains of India is mainly classified into?

ഇന്ത്യയുടെ ഭൂമിശാസ്ത്ര വിവരങ്ങളിലെ തെറ്റ് ഏത് ?

  1. 8°4' വടക്കുമുതൽ 37°6' വടക്കുവരെ
  2. അക്ഷാംശം 68°7' വടക്കുമുതൽ 97°25' വടക്കു വരെ
  3. 68°7' കിഴക്കുമുതൽ 97°25' കിഴക്കുവരെ
  4. രേഖാംശം 8°4' കിഴക്കുമുതൽ 37°6' കിഴക്കുവരെ
    റോബർഴ്സ് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെ ?
    ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ് ?
    താഴെ എഴുതിയവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :