App Logo

No.1 PSC Learning App

1M+ Downloads
ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിനായി ഹൈഡ്രോഗ്രാഫിക്സ് സർവ്വേ വകുപ്പ് ഡിജിറ്റൽ സർവ്വകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ സോഫ്റ്റ്വെയർ ഏതാണ് ?

Aഇ ജലനയന

Bജലനേത്ര

Cജല നയന

Dജല വഹ്നി

Answer:

B. ജലനേത്ര

Read Explanation:

ജലനേത്ര

  • സംസ്ഥാനത്തെ കടൽ , ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറു അരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം ഇതിൽ ലഭ്യമാണ് 
  • സംസ്ഥാനത്തെ 70% ത്തോളം ജലാശയങ്ങളുടെ വിവിധ കാലഘട്ടങ്ങളിൽ നടത്തിയ സർവ്വെയും  ഈ പോർട്ടിൽ ലഭ്യമാണ്.
  • സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജല നേത്ര വെബ് അധിഷ്ഠിത സോഫ്റ്റ്വെയറിന് നേതൃത്വം നൽകിയത് കേരള ഡിജിറ്റൽ സർവകലാശാലയാണ്.
  • ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്റ്റാർട്ടപ്പ് മിഷൻ വഴി ഒരു കോടി രൂപ ചിലവിൽ വികസിപ്പിച്ച പദ്ധതിയാണ് ജലനേത്ര.
  • ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ജലാശയങ്ങളെ സംബന്ധിച്ച് ഇത്തരം സമഗ്രമായ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നത്.

Related Questions:

വർദ്ധിച്ചു വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെയും, ചൂഷണങ്ങളേയും കുറിച്ച്, കുട്ടികളെ പഠിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, കേരള പോലീസും, ബച്ച്പ്പൻ ബച്ചാവോ ആന്തോളനുമായി ചേർന്ന്, നടപ്പിലാക്കിയ പദ്ധതിയുടെ പേര് എന്താണ്?
സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന സ്നേഹഗ്രാമം പദ്ധതി ആരംഭിക്കുന്ന പ്രദേശം ഏത് ?
കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന :
ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനുവേണ്ടി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കിവരുന്ന പ്രത്യേക പദ്ധതി :
' Ente Maram ' project was undertaken jointly by :