ജലോപരിതലത്തിലൂടെ ചില ചെറുപ്രാണികൾക്ക് സഞ്ചരിക്കാൻ കഴിയുന്നത് ഏത് ശാസ്ത്രീയ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ്?Aഅപവർത്തനംBസാന്ദ്രതCഅനുരണനംDപ്രതലബലംAnswer: D. പ്രതലബലം Read Explanation: ജലോപരിതലത്തിലെ കണികകൾ ആകർഷിക്കുന്നതു മൂലം ജലോപരിതലം, ഒരു പാട പോലെ വലിഞ്ഞു നിൽക്കുന്നതിന് കാരണമായ ബലമാണ്, പ്രതലബലം. പ്രതലബലം, S = ബലം / നീളം പ്രതലബലം എന്നാൽ യൂണിറ്റ് നീളത്തിലെ ബലം, അഥവാ യൂണിറ്റ് പരപ്പളവിലെ പ്രതലോർജമാണ്. പ്രതലബലം ദ്രാവകത്തിന്റേയോ, മറ്റേതെങ്കിലും വസ്തുക്കളുടെയോ സമ്പർക്കതലത്തിൽ പ്രവർത്തിക്കുന്നു. സമ്പർക്കതലത്തിലെ തന്മാത്രകൾക്ക് ഉൾഭാഗത്തെ തന്മാത്രകളെ അപേക്ഷിച്ചുള്ള അധിക ഊർജവുമാണിത്. Read more in App