App Logo

No.1 PSC Learning App

1M+ Downloads
ജീവശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തം പോലെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് വളരെയധികം പ്രാധാന്യം നൽകപ്പെട്ട ഒരു സിദ്ധാന്തമാണ് ?

Aപാർട്ടിക്കിൾ സിദ്ധാന്തം

Bഗോഡ്സ് പാർട്ടിക്കിൾ സിദ്ധാന്തം

Cസ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം

Dഗ്യാലക്സി സിദ്ധാന്തം

Answer:

C. സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം

Read Explanation:

ഹിഗ്‌സ് ബോസോൺ എന്ന ദൈവകണം:

  • ജീവശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തം പോലെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് വളരെയധികം പ്രാധാന്യം നൽകപ്പെട്ട ഒരു സിദ്ധാന്തമാണ് സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം.
  • ഇതനുസരിച്ച് ഫെർമിയോണുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന പദാർഥഘടകങ്ങളും 'ബോസോണുകൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഊർജവാഹിനികളും ഉൾപ്പെടുന്ന 17 മൗലികകണങ്ങൾ ചേർന്നാണ് പ്രപഞ്ചം രൂപപ്പെട്ടിട്ടുള്ളത്.
  • കണികകൾക്ക് മാസ് ലഭിക്കുന്നത് എപ്രകാരമെന്ന് സമീപകാലം വരെ വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
  • അതിനായി മുന്നോട്ടുവയ്ക്കപ്പെട്ട അടിസ്ഥാന കണമാണ് ഹിഗ്‌സ് കണം.
  • 2012 ജൂലൈ 4ന് സ്റ്റാൻഡേർഡ് മോഡൽ പ്രവചിച്ചതിന് സമാനമായ ഹിഗ്‌സ് ബോസോൺ കണ്ടെത്തിയതായി ജനീവയിലെ CERN ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചു. 

Related Questions:

ഇലക്ട്രോണുകളുടെ ചാർജും, മാസും തമ്മിലുള്ള അനുപാതം (e/m ratio) കണ്ടെത്തിയത് --- ആണ്.
ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് -----.
പഞ്ചസാരയിലെ ഘടക മൂലകങ്ങൾ ആയ കാർബൻ, ഹൈട്രജൻ, ഓക്സിജൻ ആറ്റങ്ങളുടെ എണ്ണത്തിന്റെ അനുപാതം ?
ഫോസ്സിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് ഏതാണ് ?
പ്രോട്ടോൺ എന്ന പേര് നൽകിയത്, --- ആണ്.