Challenger App

No.1 PSC Learning App

1M+ Downloads
ജെ. പി. ഗിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃകയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കം (Contents) എന്ന വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏത് ?

Aപരിണിത രൂപങ്ങൾ (Transformations)

Bകാഴ്ച (Visual)

Cഅർഥപരം (Semantic)

Dപ്രതീകങ്ങൾ (symbolic)

Answer:

A. പരിണിത രൂപങ്ങൾ (Transformations)

Read Explanation:

  • ബുദ്ധി എന്നത് ഒന്നിലധികം പ്രവർത്തനങ്ങളുടെ സംയോജനമാണെന്ന് ഗിൽഫോർഡ് വിശ്വസിച്ചു.
  • ഗിൽഫോർഡിന് മുമ്പുള്ള പരമ്പരാഗത മാതൃകകൾ ബുദ്ധി ഒരു ഏകശിലാത്മകംയ ആട്രിബ്യൂട്ടായി നിർദ്ദേശിച്ചു. 
  • ഈ മോഡൽ ഘടകം വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിരവധി ബൗദ്ധിക കഴിവുകൾ ഉൾക്കൊള്ളുന്നതാണ് ബുദ്ധിയെന്ന് അദ്ദേഹം വാദിച്ചു. 
  • 1959 ൽ ഗിൽഫോർഡ് ബുദ്ധി മാതൃകകൾ വികസിപ്പിക്കുകയുണ്ടായി. ഒരു ബൗദ്ധിക പ്രവർത്തനത്തിന് മൂന്ന് മുഖങ്ങൾ ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാമെന്നും അദ്ദേഹം പ്രസ്താവിച്ചു. 
  • അവയെ മാനസിക പ്രക്രിയകൾ, ഉള്ളടക്കങ്ങൾ, ഉൽപ്പനങ്ങൾ എന്ന് വിളിക്ക
  • ത്രിമുഖ സിദ്ധാന്തം ഗിൽഫോർഡ്
  • ബുദ്ധിപരമായ കഴിവുകളെ അദ്ദേഹം ത്രിമാന രൂപത്തിൽ അവതരിപ്പിച്ചു.
  • ബുദ്ധിപരമായ കഴിവുകൾ 3 തലങ്ങളില് (മാനങ്ങളിൽ) പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ത്രിമുഖങ്ങൾ ഇവയാണ് :-

    1. മാനസീകപ്രക്രിയകൾ ( operations) 
    2. ഉള്ളടക്കം (content) 
    3. ഉത്പന്നങ്ങൾ (products)
  •  

മാനസികപ്രക്രിയകൾ 5 എണ്ണമാണ് :-

  1. ചിന്ത (cognition) 
  2. ഓർമ (memory ) 
  3. വിവ്രജനചിന്തനം (Divergent thinking) 
  4. സംവ്രജനചിന്ത - ഏകമുഖ ചിന്ത (Convergent thinking) 
  5. വിലയിരുത്തൽ (evaluation)

 

ഉള്ളടക്കം 5 തരത്തിലുണ്ട് :-

  1. ദൃശ്യപരം-രൂപം (visual) 
  2. ശബ്ദപരം-ശബ്ദം (auditory) 
  3. അർഥവിജ്ഞാനീയം -അർഥം (semantics) 
  4. വ്യവഹാരപരം (behavioral) 
  5. പ്രതീകാത്മകം (symbolic)

 

ഉത്പന്നങ്ങൾ 6 തരത്തിലാണ് :- 
  1. ഏകകങ്ങൾ (units) 
  2. വിഭാഗങ്ങൾ / വർഗങ്ങൾ (classes) 
  3. ബന്ധങ്ങൾ (relations) 
  4. ഘടനകൾ / വ്യവസ്ഥകൾ (systems) 
  5. പരിണിതരൂപങ്ങൾ / രൂപാന്തരങ്ങൾ (transformations) 
  6. പ്രതിഫലനങ്ങൾ (implications)
 

Related Questions:

"ദേഷ്യപ്പെടുവാൻ ആർക്കും കഴിയും അത് എളുപ്പമാണ്. പക്ഷെ ശരിയായ വ്യക്തിയോട്, ശരിയായ അളവിൽ, ശരിയായ സമയത്ത്, ശരിയായ കാര്യത്തിന്, ശരിയായ രീതിയിൽ ദേഷ്യപ്പെടുക എന്നത് അത്ര എളുപ്പമല്ല." - ആരുടെ വാക്കുകളാണ് ?
മോറോൺ എന്നാൽ

Among the following which intelligences are associated with Howard Gardner's theory of multiple intelligences?


A. Linguistic intelligence

B. Musical intelligence

C. Spatial intelligence

D. Social intelligence


Choose the correct answer from the options given below:

S - G - S ഇത് ഒരു സിദ്ധാന്തത്തെ സൂചിപ്പിക്കുന്നു. ഈ സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
തേഴ്സ്റ്റണിൻറെ അഭിപ്രായത്തിൽ ബുദ്ധിയുടെ പ്രാഥമിക ഘടകങ്ങളിൽ പെടാത്തത്?