A1969
B1979
C1989
D1999
Answer:
B. 1979
Read Explanation:
ദാരിദ്ര്യം (Poverty)
"ബഹുഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലും കഷ്ടതയിലുമുള്ള ഒരു സമൂഹത്തിന് തീർച്ചയായും സമൃദ്ധിനേടുന്നതിനോ സന്തുഷ്ടമായി ജീവിക്കുന്നതിനോ കഴിയില്ല" ആഡം സ്മിത്ത്
ഒരു മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ നേടാനാകാത്ത അവസ്ഥയെയാണ് ദാരിദ്ര്യം എന്ന് പറയുന്നത്.
ഇന്ത്യയിൽ ദരിദ്രരെ നിർണയിക്കുന്നതിന് സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ മാർഗം നിർദേശിച്ച വ്യക്തിയാണ് ദാദാഭായ് നവറോജി
'ജയിൽ ജീവിതച്ചെലവ്' എന്ന ആശയത്തെ അടിസ്ഥാനമാക്കി ദാരിദ്ര്യരേഖ നിർണയിച്ചത് ദാദാഭായ് നവറോജിയാണ്.
സ്വതന്ത്രപൂർവ്വ ഭാരതത്തിൽ ദാരിദ്ര്യരേഖ എന്ന ആശയം ഉയർത്തികൊണ്ടുവന്നത് ദാദാഭായ് നവറോജിയാണ്.
സ്വതന്ത്രാനന്തര ഭാരതത്തിൽ ദാരിദ്രരുടെ എണ്ണം നിശ്ചയിക്കുന്നതിന് ആസൂത്രണ കമ്മീഷൻ പഠനഗ്രൂപ്പ് രൂപീകരിച്ചത് 1962 ലാണ്
ദ്രുതഗതിയിലുള്ള വ്യവസായവത്കരണവും തെരഞ്ഞടുത്ത ചില മേഖലയിലെ ഹരിത വിപ്ലവത്തിലൂടെയുള്ള കാർഷിക മാറ്റങ്ങളും അൽപ വികസിത മേഖലകൾക്കും അവികസിത പ്രദേശങ്ങൾക്കും ഗുണകരമാകുമെന്ന് പ്രതീക്ഷിച്ചു.
ജനസംഖ്യാ വളർച്ച പ്രതിശീർഷ വരുമാന വളർച്ചയെ പുറകോട്ട് വലിച്ചു.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചു വന്നു. പ്രാദേശിക അന്തരവും വൻകിട ചെറുകിട കർഷകർ തമ്മിലുള്ള അന്തരവും വർദ്ധിക്കാൻ ഹരിതവിപ്ലവം കാരണമായി. ഭൂമി പുനർ വിതരണം ചെയ്യാൻ വിസമ്മതിക്കുകയും അത് നടപ്പിലാക്കാൻ കഴിയാതിരിക്കുകയും ചെയ്തു.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ സാമ്പത്തിക വളർച്ചയുടെ ഗുണം ദരിദ്രരിലേക്ക് ഒട്ടും കിനിഞ്ഞിറങ്ങിയില്ല എന്നതാണ് വസ്തുത.
ദരിദ്രരുടെ ക്ഷേമത്തിനായി ഇതര മാർഗ്ഗങ്ങൾ അന്വേഷിക്കുമ്പോൾ അധിക ആസ്തി നിർമ്മാണത്തിലൂടെ തൊഴി ലവസരങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെയും അതുവഴി പ്രത്യേകമായി ദരിദ്രർക്ക് വരുമാനവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി.
ടാസ്ക് ഫോഴ്സ് ഓൺ പ്രോജക്ഷൻസ് ഓഫ് മിനിമം നീഡ്സ് ആന്റ് ഇഫക്ടീവ് കൺസംപ്ഷൻ ഡിമാന്റ് എന്ന കർമ്മസേന 1979 ൽ രൂപീകരിച്ചു.
പ്ലാനിംഗ് കമ്മീഷനുവേണ്ടി രംഗരാജൻ പാനൽ തയ്യാറാക്കിയ കണക്കുപ്രകാരം ഇന്ത്യയിൽ 2011-12 ൽ ദാരിദ്ര്യ രേഖയിൽ താഴെയുള്ളവർ 29.5%
2020 ഓടുകൂടി ദാരിദ്ര്യം ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കുന്നതിനായി ഡോ.എ.പി.ജെ. അബ്ദുൽ കലാം ആവിഷ്കരിച്ച പദ്ധതി PURA (Providing Urban Amenities in Rural Areas)
അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനം ഒക്ടോബർ 17
