Aവെല്ലസ്ലി പ്രഭു
Bമൊണ്‍ടേഗു-ചെംസ്ഫോര്‍ഡ്
Cകോൺവാലിസ് പ്രഭു
Dമൗണ്ട് ബാറ്റൺ പ്രഭു
Answer:
B. മൊണ്‍ടേഗു-ചെംസ്ഫോര്‍ഡ്
Read Explanation:
മൊണ്‍ടേഗു-ചെംസ്ഫോര്‍ഡ് പരിഷ്കാരങ്ങൾ
1917 ഓഗസ്റ്റ് 20-ന് ഇന്ത്യാ സെക്രട്ടറിയായിരുന്ന എഡ്വിന്‍ മൊണ്‍ടേഗു ബ്രിട്ടീഷ് പാര്‍ലമെന്റിൽ ഇന്ത്യയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് നയം വിശദീകരിച്ചു നടത്തിയ പ്രഖ്യാപനമാണ് "മൊണ്‍ടേഗു-ചെംസ്ഫോര്‍ഡ് പരിഷ്കാരങ്ങൾ" എന്ന പേരില്‍ അറിയപ്പെടുന്നത്.
ഭരണത്തിന്റെ എല്ലാ ശാഖകളിലും ഇന്ത്യക്കാര്‍ക്ക് വര്‍ധിതമായ പങ്കാളിത്തം നല്‍കുകയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു അവിഭാജയഘടകമെന്ന നിലയില്‍ ഇന്ത്യയില്‍ ഉത്തരവാദഭരണം സാക്ഷാത്കരിക്കപ്പെടുവാന്‍ സ്വയംഭരണസ്ഥാപനങ്ങളെ ക്രമേണ അഭിവൃദ്ധിപ്പെടുത്തുക എന്നുമാണ് ചെംസ്ഫോര്‍ഡ് നടത്തിയ പ്രസ്താവനയുടെ ഉള്ളടക്കം.
ഭരണഘടന പരിഷ്കരിക്കുന്നതിനായുള്ള നിര്‍ദേശങ്ങൾ ഉൾക്കൊള്ളിച്ച മൊണ്‍ടേഗു ചെംസ്‌ഫോര്‍ഡ് റിപ്പോര്‍ട്ട് 1919-ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ടിന് അടിസ്ഥാനരേഖയായി.
പ്രവിശ്യകളിൽ വിഷയങ്ങളെ Reserved, Transferred എന്നിങ്ങനെ വേർതിരിച്ച പരിഷ്‌കാരം കൂടിയാണിത്.
ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകളിൽ ദ്വിഭരണ സമ്പ്രദായം നടപ്പിലാക്കിയത് ഈ പരിഷ്കാരം മുഖേനയാണ്.