App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ അധിക വായനയ്ക്കുള്ള വിഭവങ്ങളാണ് ?

Aആനുകാലിക പ്രസിദ്ധീകരണങ്ങൾ

Bയാത്രാവിവരണങ്ങൾ

Cചരിത്രാഖ്യായികകൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വായന

  • ഒരു ഭാഷയിൽ എഴുതുന്നത് കാഴ്ചയിലൂടെ സ്പർശനത്തിലൂടെയോ മനസ്സിലാക്കുന്നതാണ് വായന.
  • അച്ചടിച്ചതോ എഴുതപ്പെട്ടതോ ആയ ഭാഷയിൽ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ, അടയാളങ്ങൾ, വിവരങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഒരു വൈജ്ഞാനിക പ്രക്രിയയാണിത്. 
  • ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന.
  • നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ.
  • ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധ വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു.
  • വായന അറിവ് വർദ്ധിപ്പിക്കും. 
  • വായന സാധാരണയായി നിശബ്ദമായി ചെയ്യപ്പെടുന്നു ഒരു വ്യക്തിഗത പ്രവർത്തനമാണ്.
  • എന്നിരുന്നാലും ചിലപ്പോൾ ഒരു വ്യക്തി മറ്റ് ശ്രോതാക്കൾക്കായി ഉച്ചത്തിൽ വായിക്കുന്നു. അല്ലെങ്കിൽ നന്നായി മനസ്സിലാക്കാൻ സ്വന്തം ഉപയോഗത്തിനായി ഉറക്കെ വായിക്കുന്നു.

 

  • ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകൾ, വർത്തമാനപത്രങ്ങൾ, നോട്ടുബുക്ക് തുടങ്ങിയ അച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇ  ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. പെൻസിലോ, പെനയോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.

അധിക വായനയ്ക്കുള്ള വിഭവങ്ങൾ :-

  • ആനുകാലിക പ്രസിദ്ധീകരണങ്ങൾ
  • യാത്രാവിവരണങ്ങൾ
  • ചരിത്രാഖ്യായികകൾ

Related Questions:

സാമാന്യതത്വം അഥവാ നിയാമക തത്വം പഠിച്ചതിനുശേഷം അവ പുതിയ സാഹചര്യത്തിൽ പ്രയോഗിച്ചാൽ കൂടുതൽ ഫലവത്താകും എന്ന് പറയുന്ന പഠന പ്രസരണ നിയമം അറിയപ്പെടുന്നത് ?
അഭിരുചി ശോധകങ്ങൾ ഏതെല്ലാം ?

പ്രക്രിയാനുബന്ധനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. പ്രതികൂലമായ പ്രതികരണങ്ങൾ ലഭിക്കുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നു.
  2. അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നു.
  3. പ്രതികൂലമായ പ്രതികരണങ്ങൾ ലഭിക്കുന്ന വ്യവഹാരങ്ങൾ ഒഴിവാക്കുന്നു.
  4. അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നില്ല.
    DATB ൻറെ പൂർണ്ണരൂപം :
    അഞ്ചാം ക്ലാസിൽ പഠിക്കുന്ന രാജു 9 എന്ന് എഴുതേണ്ടതിന് പകരം 6 എന്ന് എഴുതുന്നു. രാജു നേരിടുന്ന പഠനവൈകല്യം തിരിച്ചറിയുക :