Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?

Aമക്കൾ

Bസുന്ദരന്മാർ

Cജനങ്ങൾ

Dബന്ധുക്കൾ

Answer:

B. സുന്ദരന്മാർ

Read Explanation:

അലിംഗബഹുവചനം

  • പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്, സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനം.

  • അർ, മാർ, കൾ എന്നിവയാണ് ഇതിലെ പ്രത്യയങ്ങൾ.

  • ഉദാ :

  • കാലുകൾ

  • സമർത്ഥർ

  • മിടുക്കർ

  • കുട്ടികൾ

  • അദ്ധ്യാപകർ

  • മൃഗങ്ങൾ

  • മക്കൾ

  • ബന്ധുക്കൾ

സലിംഗബഹുവചനം

  • ലിംഗത്തോടുകൂടിയ ബഹുവചനം

  • പുരുഷൻ, സ്ത്രീ ഇവയിൽ ഏതിന്റെയെങ്കിലും ഒന്നിൻ്റെ ബഹുത്വത്തെ കാണിക്കാൻ

  • 'മാർ', 'കൾ' എന്നിവ പ്രത്യയങ്ങളാണ്

  • സലിംഗബഹുവചനത്തെ പുല്ലിംഗബഹുവചനം,സ്ത്രീലിംഗബഹുവചനം, നപുംസകലിംഗബഹുവചനം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു

പുല്ലിംഗബഹുവചനം

  • സുന്ദരൻ - സുന്ദരന്മാർ


Related Questions:

മലയാളികൾ എന്ന പദം ഏത് ബഹുവചന രൂപമാണ്?

  1. സലിംഗ ബഹുവചനം  
  2. പൂജക ബഹുവചനം
  3. അലിംഗ ബഹുവചനം
  4. ഇതൊന്നുമല്ല
കുഞ്ഞുങ്ങൾ എന്ന പദത്തിലെ വചനപ്രത്യയം.
താഴെപ്പറയുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം :
പൂജക ബഹുവചന രൂപം കണ്ടുപിടിക്കുക.
താഴെ കൊടുത്തിരിക്കുന്നവയിൽ സലിംഗബഹുവചനമേത് ?