App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പഠനത്വരണത്തിന്റെ കാര്യത്തിൽ ശരിയായത് ഏത് ?

Aപഠന ത്വരണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും

Bപഠനം എപ്പോഴും ഋണത്വരണം കാഴ്ചവയ്ക്കും

Cപഠനം എപ്പോഴും ധനത്വരണം കാഴ്ചവെക്കും

Dപഠനം എപ്പോഴും ഒരേ നിരക്കിൽ പുരോഗമിക്കും

Answer:

A. പഠന ത്വരണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും

Read Explanation:

പഠന വക്രങ്ങളുടെ സവിശേഷതകൾ

  • മന്ദ പുരോഗതിയുടെ കാലം

പ്രാരംഭ ഘട്ടത്തിൽ പഠനപുരോഗതി സാധാരണഗതിയിൽ മന്ദഗതിയിലായിരിക്കും കാരണം പാഠ്യ വസ്തുവുമായി ഇണങ്ങിച്ചേരാൻ പഠിതാവ് കുറച്ച് സമയം എടുക്കും.

  • ദ്രുത പുരോഗതിയുടെ കാലം

പഠിതാവ് പ്രാരംഭഘട്ടത്തിലെ പ്രയാസങ്ങൾ പരിഹരിച്ച് കഴിഞ്ഞാൽ പഠനം ദ്രുതഗതിയിൽ നടക്കുന്നു. അതാണ് ദ്രുതപുേരാഗതിയുെട കാലം

  • ഏറ്റക്കുറച്ചിലുകളുടെ കാലം

പൊതുെവെ പഠനത്വരണം സംഭവിക്കുന്ന ഘട്ടങ്ങളിൽ ലേഖയിൽ ഏറ്റുക്കുറച്ചിലുകൾ കാണും. ഈ ഏറ്റുക്കുറച്ചിലുകൾ സ്പർട്ടസ് (Spurts) എന്നറിയെപ്പെടുന്നു. തളർച്ച, രോഗം, താല്പര്യമില്ലായ്മ, അഭിപ്രേരണ കുറവ് എന്നിവ ഇതിനു കാരണമാകും.

  • പ്രകടമായ പുരോഗതി കാണിക്കാത്ത കാലം

എത്ര കൂടുതൽ പരിശീലനം നൽകിയാലും പുരോഗതി കാണിക്കാത്തചില സന്ദർഭങ്ങൾ ഉണ്ടാവും. ഇതിനെ പഠനത്തിന്റെ പീഠസ്ഥലി (Learning Plateau) എന്ന് പറയുന്നു.

  • അധോഗതിയുടെ കാലം 

പുരോഗതിക്കുപകരം അധോഗതി (decline) മാത്രം സംഭവിക്കുന്ന ചില ഘട്ടങ്ങളും പഠനത്തിനിടയ്ക്കുണ്ട്.


Related Questions:

A child is irregular in attending the class. As a teacher what action will you take?
കുട്ടികളുടെ മാനസിക ആവശ്യങ്ങളിൽ ഉൾപ്പെടുന്നത് കണ്ടെത്തുക ?
ജോൺ. ബി. വാട്സൻ്റെ പരീക്ഷണത്തിൽ ശബ്ദത്തോടുള്ള ഭയം ........... ആണ്.
പഠന പ്രക്രിയയിൽ പഠിതാവിൻ്റെ നേട്ടങ്ങളെ തുടർച്ചയായും ഘട്ടംഘട്ടമായും വിലയിരുത്തുന്ന സമ്പ്രദായമാണ് :
അക്കങ്ങളും സംഖ്യകളും എഴുതുന്നതിലും കണക്കുകൂട്ടുന്നതിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നു - ഇത് ഏത് പഠന വൈകല്യമാണ് ?