Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ  ഏത് പഠന രീതിയുമായി ബന്ധപ്പെട്ടതാണ് :

  • ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവക്രമത്തെ പഠിക്കാൻ സഹായകരമായ രീതി. 
  • പരീക്ഷണരീതി പ്രായോഗികമല്ലാത്തിടത്ത് ഈരീതി തിരഞ്ഞെടുക്കാം.
  • സാമ്പിൾ തിരഞ്ഞെടുക്കൽ, വിവരശേഖരണം ഈ രീതിയുടെ ഘട്ടങ്ങളിൽ ഉൾപ്പെടുന്നു.

Aസർവ്വേരീതി

Bഅഭിമുഖം

Cആത്മനിഷ്ഠരീതി

Dനിരീക്ഷണ രീതി

Answer:

A. സർവ്വേരീതി

Read Explanation:

സർവേ രീതി (Survey Method)

  • ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവക്രമത്തെ പഠിക്കാൻ ഈരീതി സഹായകരമാണ്. 
  • പരീക്ഷണരീതി പ്രായോഗികമല്ലാത്തിടത്ത് സർവെരീതി തിരഞ്ഞെടുക്കാം.
  • സ്വാഭാവിക സാഹചര്യങ്ങളിൽ വലിയൊരു ഗ്രൂപ്പിൽ നിന്നുമുള്ള വിവരശേഖരണമാണ് - സർവെ

സർവെയുടെ വിവിധ ഘട്ടങ്ങൾ

    1. സർവെ ആസൂത്രണം 
    2. സാമ്പിൾ തിരഞ്ഞെടുക്കൽ
    3. വിവരശേഖരണം
    4. വിവരവിശകലനം
    5. നിഗമനങ്ങളിലെത്തൽ

Related Questions:

നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണമായ സമായോജന തന്ത്രം ?
.............. വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ് (TAT) ഉപയോഗിക്കുന്നു.
തന്നിരിക്കുന്നവയിൽ നിന്നും നിരന്തര മൂല്യനിർണ്ണയത്തിനുള്ള ഒരു ഉപാധി കണ്ടെത്തുക :
ഒരു ക്ലാസ്സിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ മീന എന്ന കുട്ടി അനൂവിനെയും അനു എന്ന കുട്ടി കരിഷ്മയെയും കരിഷ്മ, മീനയെയും കൂട്ടുകാരായി നിർദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരാണ് ?

താഴെ തന്നിരിക്കുന്നവയിൽ സർഗാത്മക പഠനതന്ത്രങ്ങൾക്ക് ഉദാഹരണം ഏവ ?

  1. പാവനാടകം
  2. നൃത്താവിഷ്കാരം
  3. പാഠഭാഗങ്ങളിലെ ആശയം നാടകമാക്കൽ 
  4. ശിൽപ്പശാലകൾ