App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ഒരു നിർവചനത്തിലൂടെ പഠിപ്പിക്കാൻ കഴിയുന്നത് ?

Aഅരയന്നം

Bപേന

Cപച്ച

Dനട്ടെല്ലുള്ള ജീവികൾ

Answer:

D. നട്ടെല്ലുള്ള ജീവികൾ

Read Explanation:

  • ദാർശനികമായല്ലാതെ പറഞ്ഞാൽ, നിർവചനം എന്നത് ബാഹ്യലോകത്തുള്ള ഒരു വസ്തുവിനെ കുറിക്കുന്ന വിവരണമാണെന്ന് ലളിതമായി പറയാം.
  • ഇവിടെ, ബാഹ്യലോക വസ്തുവിനെ നിർവചിക്കാൻ നാം ഉപയോഗിക്കുന്നത്, ആ വസ്തുവിന്റെ ആകൃതി, ഗുണങ്ങൾ (Properties), എന്നിവ ആയിരിക്കും.
  • ഇത്തരം നിർവചനത്തിൽ പ്രശ്നമുണ്ട്. ഈ നിർവചനങ്ങൾ ഇടയ്ക്കിടെ അല്ലെങ്കിൽ തുടരെ തുടരെ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. കാരണം പ്രകൃതിയിലുള്ള / ബാഹ്യലോകത്തുള്ള വസ്തുക്കളും അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്.
  • കാലത്തിനു അനുസരിച്ച് എല്ലാ സമയ ബാഹ്യവസ്തുക്കൾ എപ്പോഴും എപ്പോഴും മാറ്റത്തിനു വിധേയമാകുന്നു.
  • അപ്പോൾ വസ്തുക്കളുടെ ചില ഗുണങ്ങളിലും (Properties) മാറ്റങ്ങൾ വരും.
  • സാഹചര്യത്തിൽ, ഗുണങ്ങളെ ആശ്രയിച്ചുള്ള വസ്തുക്കളുടെ നിർവചനവും മാറും. നമ്മുടെ സാധാരണ ദൈനംദിന ജീവിതത്തിനു ഇത്തരം ആപേക്ഷിക നിർവചനങ്ങൾ മതിയായതും ഉപയുക്തവുമാണ്.

 

  • ശാശ്വത നിർവചനം : - മാറ്റങ്ങൾക്കു വിധേയമാകാത്ത സ്ഥായിയായ നിർവചനങ്ങളെ ശാശ്വത നിർവചനം എന്നു പറയുന്നു.
  • ഇത്തരം നിർവചനങ്ങൾക്കു സമയകാലത്തിനു അനുസരിച്ച് മാറ്റം വരില്ല.
  • ശാശ്വത നിർവചനങ്ങൾ എന്നെന്നേയ്ക്കുമുള്ളതാണ്.
  • ഭൗതിക ലോകത്തുള്ള വസ്തുക്കളെ നമുക്ക് ആപേക്ഷികമായേ നിർവചിക്കാൻ കഴിയൂ.
  • അതുകൊണ്ട് ശാശ്വതമായി നിർവചിക്കപ്പെടുന്നത് എന്താണോ, അത് ഭൗതികലോകത്തിനു ഉപരിയായ ആത്മീയസത്യമോ മറ്റോ ആയിരിക്കണം.
 
 
 

Related Questions:

  • പാവ്ലോവ് ആവിഷ്കരിച്ച S-R സിദ്ധാന്തത്തിൻ്റെ  മാറ്റത്തോടു കൂടിയ തുടർച്ചയാണ് സ്കിന്നറിൻ്റെ  പ്രക്രിയാനുബന്ധന സിദ്ധാന്തം.
  • പാവ്ലോവിൽ നിന്നും വ്യതിചലിച്ച് പ്രക്രിയാനുബന്ധന സിദ്ധാന്തത്തിൽ എത്തിച്ചേരാൻ സ്കിന്നറിനെ പ്രേരിപ്പിച്ചത് ആരുടെ, ഏത് നിയമമാണ് ?
ഭാഷ സമാർജന ഉപകരണം (LAD) എന്ന ആശയത്തിൻ്റെ ഉപജ്ഞാതാവ് :
പ്രശ്നങ്ങളെ നിലവിലുള്ള സ്കീമകൾ ഉപയോഗിച്ച് പരിഹരിക്കുന്നത് ......................... എന്നറിയപ്പെടുന്നു.
താഴെപ്പറയുന്നവയിൽ സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തലിൽ പരിഗണിക്കാൻ സാധിക്കാത്തത് ഏത് ?
ഓരോരുത്തരും അവരവരുടെ കഴിവും അഭിരുചിയും അനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുത്ത് സ്വത്വം നേടുന്നതാണ് :