App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പ്രകൃതിപര ബുദ്ധിയുടെ വികസനത്തിന് സഹായിക്കുന്ന പ്രവർത്തനം ഏതാണ് ?

Aനാടകീകരണം

Bസർവ്വേ

Cസസ്യ പരിപാലനം

Dകളികൾ

Answer:

C. സസ്യ പരിപാലനം

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
    1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
    4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
    5. സംഗീതപരമായ ബുദ്ധി (musical intelligence)
    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

പ്രകൃതിപരമായ ബുദ്ധി (natural intelligence)

  • പ്രകൃതിയിലും സസ്യ ജന്തുജാലങ്ങളിലും താല്പര്യവും  ഭൗതിക ചുറ്റുപാടുകളിൽ വിവേകപൂർവ്വം ഇടപെടാനുമുള്ള ബുദ്ധി. 
  • പ്രകൃതിയെ നിരീക്ഷിക്കാനും സവിശേഷതകൾ കണ്ടെത്താനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്. 
  • പ്രകൃതി പഠനയാത്ര, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, തോട്ട നിർമ്മാണം, കാർഷിക പ്രവർത്തനങ്ങൾ, സസ്യ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ പ്രകൃതിപര ബുദ്ധിയുടെ വികസനത്തിന് സഹായിക്കുന്നു. 

Related Questions:

ഗ്വിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃകയിൽ പെടാത്തത് ഏത് ?
"Intellectual activity can be viewed in a three dimensional pattern." Who suggested this view point?
"സംഖ്യാധിഷ്ഠിതവമായി ചിന്തിക്കുക" എന്ന പ്രവർത്തനം ബഹുമുഖ ബുദ്ധിയിൽ ഏതു ഘടകത്തെ പരിപോഷിപ്പിക്കാനുതകുന്നു ?
Environmental factors play a key role in shaping the following developments. Pick up the odd man from the list:
ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?