Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഉപജീവന കൃഷിയുടെ പ്രത്യേകത അല്ലാത്തത്?

Aകൃഷിയിലൂടെ ലാഭം നേടുക

Bപ്രാഥമികമായ ഉപജീവനം നിലനിർത്തുക

Cപരമ്പരാഗത കാർഷിക രീതികൾ ഉപയോഗിക്കുക

Dകുടുംബത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങൾ ഉൽപാദിപ്പിക്കുക

Answer:

A. കൃഷിയിലൂടെ ലാഭം നേടുക

Read Explanation:

ഉപജീവന കൃഷി

  • കർഷകർ തങ്ങളുടെ കുടുംബത്തിൻ്റെ ഉപജീവനത്തിനാവശ്യമായ ഉൽപന്നങ്ങൾ മാത്രം ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന രീതിയാണിത്.

  • ലാഭം നേടുക എന്നത് ഈ കൃഷിരീതിയുടെ പ്രാഥമിക ലക്ഷ്യമല്ല. എന്നാൽ, ചില അവസരങ്ങളിൽ മിച്ചം വരുന്ന കാർഷികോല്പന്നങ്ങൾ മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിൽക്കുകയും ചെയ്യുന്നു

  • പരമ്പരാഗത കാർഷിക ഉപകരണങ്ങളാണ് ഈ കൃഷിരീതിയിൽ കൂടുതലായി ഉപയോഗിക്കുന്നത്.


Related Questions:

നോർമൻ ബോർലോ 1970-ൽ ലഭിച്ച പുരസ്കാരം ഏത്?
കൽക്കരി ധാതുവിന്റെ വ്യവസായപരമായ ഒരു പ്രധാന ഉപയോഗം എന്താണ്?
വിശപ്പുരഹിത കേരളം പദ്ധതി ആരുടെ സഹകരണത്തോടെ നടപ്പിലാക്കപ്പെടുന്നു?
ദാരിദ്ര്യരേഖ എന്താണെന്ന് വിശദീകരിക്കുക?
മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?