ഏകവ്യക്തി പഠനം (Case study)
ഒരു വ്യക്തിയുടെ ജീവിതാനുഭവം, കുടുംബ പശ്ചാത്തലം, പഠനരീതി, വ്യക്തിത്വം, മാനസികപ്രശ്നങ്ങൾ തുടങ്ങിയവയെ കുറിച്ച് ആഴത്തിൽ, വിശദമായി പഠിക്കുന്ന രീതിയാണ് ഏകവ്യക്തി പഠനം.
ഏകവ്യക്തി പഠനം (Case study) ലക്ഷ്യം:
വ്യക്തിയുടെ പ്രത്യേക പ്രശ്നങ്ങൾ കണ്ടെത്തുക.
വ്യക്തിയുടെ വികസനം, പ്രവൃത്തി, മനോഭാവം മനസ്സിലാക്കുക.
കൗൺസിലിംഗ് & ഗൈഡൻസ് നൽകാൻ സഹായിക്കുക.
ഏകവ്യക്തി പഠനം (Case study) പരിമിതികൾ
ഒരു വ്യക്തിയെ ആഴത്തിൽ പഠനത്തിന് വിധേയമാക്കി വ്യവഹാര പഠനം നടത്താനുള്ള രീതിയാണ് കേസ് സ്റ്റഡി.
കേസ് എന്നാൽ ഒരു വ്യക്തിയോ,ഒരു പ്രതിഭാസമോ ഒരു ചെറിയ കൂട്ടം വ്യക്തികളോ, ഒരു സ്ഥാപനമോ, ഒരു സംഭവമോ ആകാം.
ഒരു വ്യക്തിയെക്കുറിച്ചുള്ള ഏറ്റവും അഗാധമായ പഠനമാണിത്.
കേസിനെക്കുറിച്ചുള്ള വിശകലനങ്ങൾ അടങ്ങുന്ന റിപ്പോർട്ടിനെ 'കേസ് റിപ്പോർട്ട്' അഥവാ 'കേസ് ഹിസ്റ്ററി' എന്ന് പറയുന്നു.
കേസ് സ്റ്റഡി വഴി കാര്യകാരണബന്ധം (Cause-Effect Relationship) മനസ്സിലാക്കാൻ കഴിയുന്നില്ല എന്നതാണ് ഇതിൻ്റെ പരിമിതി.
കേസ് സ്റ്റഡി മൂലം നല്ല ചില പരികല്പനകൾ (Hypotheses) രൂപീകരിക്കാമെങ്കിലും അങ്ങനെ ചെയ്യുന്നതിന് ഒരു വിദഗ്‌ഡധൻ്റെ സഹായം ആവശ്യമാണ്.