Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ റിട്ടുകളെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഹേബിയസ് കോർപസ് എന്ന വാക്കിന്റെ ലാറ്റിൻ അർഥം ' ശരീരം ഹാജരാക്കുക ' എന്നതാണ്
  2. ' ഞാൻ കൽപിക്കുന്നു ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് സെർഷിയോററി '
  3. 'ഒരു കാര്യത്തെപ്പറ്റി അറിവ് കൊടുക്കുക ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് മാൻഡമസ്
  4. ' എന്തധികാരം കൊണ്ട് ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് ക്വോവാറന്റോ 

    Aii മാത്രം തെറ്റ്

    Biii മാത്രം തെറ്റ്

    Cii, iii തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. ii, iii തെറ്റ്

    Read Explanation:

    റിട്ടുകൾ (Writs in Indian Constitution)

    • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.
    • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
    • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
    • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226

    ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

    1. ഹേബിയസ് കോർപ്പസ് (Habeas Corpus):
    • അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. 
    • ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.
    • ഹേബിയസ് കോർപസ് എന്ന വാക്കിന്റെ ലാറ്റിൻ അർഥം ' ശരീരം ഹാജരാക്കുക ' എന്നതാണ് 
    1. മാൻഡമസ് (Mandamus):
    • വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.
    •  'ഞാൻ കൽപിക്കുന്നു ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് മാൻഡമസ് 
    1. ക്വോ വാറന്റോ (Quo-Warranto):
    • അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.
    •  'എന്തധികാരം കൊണ്ട് ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് ക്വോവാറന്റോ
    1. സെർഷ്യോററി (Certiorari):
    •  അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.
    •  ' ഒരു കാര്യത്തെപ്പറ്റി അറിവ് കൊടുക്കുക ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് സെർഷിയോററി ' 
    1. പ്രൊഹിബിഷൻ (Prohibition): 
    • കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

    Related Questions:

    Article 2A was introduced in the Constitution on the inclusion of which of the following territories in India ?

    മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:  

    1. എല്ലാ മൗലികാവകാശങ്ങൾക്കും ചില പരിധികളുണ്ട്.  
    2. രാഷ്ട്രത്തിന്റെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള ഒരു ഉറപ്പാണ് മൗലികാവകാശങ്ങൾ. 
    3. വ്യക്തിത്വ വികസനം ഉറപ്പുവരുത്തുക, ജനാധിപത്യ വിജയം ഉറപ്പുവരുത്തുക എന്നത് മൗലികാവകാശങ്ങളുടെ ലക്ഷ്യമാണ്. 
    4. മൗലികാവകാശം സമ്പൂർണമാണ്.

    നിയമത്തിനു മുന്നിൽ സമത്വം , നിയമം മുഖേന തുല്യ സംരക്ഷണം എന്നതിനെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക .

    1. ഇന്ത്യക്കകത്ത് ഒരു വ്യക്തിക്കും നിയമത്തിനു മുന്നിൽ സമത്വവും നിയമം മുഖേനയുള്ള തുല്യ സംരക്ഷണവും നിഷേധിക്കരുത് എന്ന് ഇന്ത്യൻ ഭരണഘടനയിലെ 14-ാം വകുപ്പിൽ പ്രതിപാദിക്കുന്നു 
    2. നിയമം മുഖേനയുള്ള തുല്യ സംരക്ഷണമെന്നത് ബ്രിട്ടീഷ് പൊതു നിയമത്തിന്റെ ഒരു ആശയമാണ് 
    3. നിയമത്തിനു മുന്നിൽ സമത്വം എന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് 


    താഴെ പറയുന്നതിൽ നിർദേശക തത്വങ്ങളുടെ ഭാഗമായ  ' ന്യായവാദാർഹമല്ലാത്ത ' അവകാശങ്ങളിൽ പെടാത്തത് ഏതൊക്കെയാണ് ? 

    1. മതിയായ ഉപജീവനമാർഗ്ഗം 
    2. പുരുഷനും സ്ത്രീക്കും തുല്യ ജോലിക്ക് തുല്യ വേതനം 
    3. സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള അവകാശം 
    4. തൊഴിലിനുള്ള അവകാശം

    താഴെ പറയുന്ന പ്രസ്താവനകളിൽ സംഘടനാ സ്വാതന്ത്രത്തിന്റെ സവിശേഷതകൾ ഏതൊക്കെയാണ് ?

    1. സ്വതന്ത്രമായി സംഘടനകളും യൂണിയനുകളും രൂപീകരിക്കുന്നതിന് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു 
    2. ട്രേഡ് യൂണിയനുകൾ സംഘടിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണ് 
    3. നിയമവിരുദ്ധമോ ദേശവിരുദ്ധമോ ആയ ലക്ഷ്യങ്ങൾക്കു വേണ്ടി സംഘടനകൾ രൂപീകരിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു 
    4. സർക്കാർ ജീവനക്കാർ സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് മാത്രമേ സംഘടനകളിൽ അംഗമാകാൻ പാടുള്ളു