Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ സംഘടനാ സ്വാതന്ത്രത്തിന്റെ സവിശേഷതകൾ ഏതൊക്കെയാണ് ?

  1. സ്വതന്ത്രമായി സംഘടനകളും യൂണിയനുകളും രൂപീകരിക്കുന്നതിന് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു 
  2. ട്രേഡ് യൂണിയനുകൾ സംഘടിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണ് 
  3. നിയമവിരുദ്ധമോ ദേശവിരുദ്ധമോ ആയ ലക്ഷ്യങ്ങൾക്കു വേണ്ടി സംഘടനകൾ രൂപീകരിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു 
  4. സർക്കാർ ജീവനക്കാർ സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് മാത്രമേ സംഘടനകളിൽ അംഗമാകാൻ പാടുള്ളു 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ റിട്ടുകളെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഹേബിയസ് കോർപസ് എന്ന വാക്കിന്റെ ലാറ്റിൻ അർഥം ' ശരീരം ഹാജരാക്കുക ' എന്നതാണ്
  2. ' ഞാൻ കൽപിക്കുന്നു ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് സെർഷിയോററി '
  3. 'ഒരു കാര്യത്തെപ്പറ്റി അറിവ് കൊടുക്കുക ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് മാൻഡമസ്
  4. ' എന്തധികാരം കൊണ്ട് ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് ക്വോവാറന്റോ 

    അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. ഈ സ്വാതന്ത്രം അനിയന്ത്രിതമല്ല 
    2. ഗവണ്മെന്റിന്റെ നിയന്ത്രണത്തിന് വിധേയമാണ് 
    3. ക്രമസമാധാനനില തകരാറിൽ ആക്കുന്ന , ആക്രമണത്തിന് പ്രേരണ നൽകുന്ന , മാനഹാനിയുണ്ടാക്കുന്ന കോടതിയലക്ഷ്യമാകുന്ന തരത്തിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദനീയമല്ല 

    സമ്മേളന സ്വാതന്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക :

    1. ആയുധങ്ങളില്ലാതെ സമാധാനപരമായി മാത്രമേ സമ്മേളനങ്ങൾ നടത്തുവാൻ പാടുള്ളൂ
    2. അഞ്ചോ അതിലധികമോ ആളുകൾ ചില പ്രദേശങ്ങളിൽ സംഘം ചേരുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് ഗവൺമെന്റിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്
    3. ഘോഷയാത്രകൾ നടത്തുവാനുള്ള അവകാശം സമ്മേളന സ്വാതന്ത്യത്തിൽ ഉൾപ്പെടുന്നില്ല
    4. മാധാനപരമായി യോഗം ചേരുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട്

    ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

    1. പട്ടാള ബഹുമതികളും വിദ്യാഭ്യാസ ബഹുമതികളും ഒഴിച്ചുള്ള ബഹുമതികൾ നൽകുന്നതിൽ നിന്നും 18 -ാം വകുപ്പ് രാഷ്ട്രത്തെ വിലക്കുന്നു 
    2. ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതി കൂടാത്ത ഒരു ഇന്ത്യൻ പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും ബഹുമതി സ്വീകരിക്കാൻ പാടില്ല 

    താഴെ കൊടുത്തിരിക്കുന്നവയിൽ മൗലികാവകാശത്തിൽ പെടാത്തത് ഏതാണ് ? 

    1. മതസ്വാതന്ത്രത്തിനുള്ള അവകാശം 
    2. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 
    3. ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം 
    4. 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക