Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ 2-സ്ട്രോക്ക്, 4-സ്ട്രോക്ക് എൻജിനുകളെക്കുറിച്ച് ശരിയായവ ഏതാണ്?

  1. 4-സ്ട്രോക്ക് എൻജിൻ കണ്ടുപിടിച്ചത് നിക്കോളാസ് ഓട്ടോയാണ്.
  2. ഒരു പവർ സ്ട്രോക്കിന് 2-സ്ട്രോക്ക് എൻജിനിൽ ഫ്ളൈവീലിന്റെ ഒരു കറക്കം മതി.
  3. 4-സ്ട്രോക്ക് എൻജിനുകൾക്ക് 2-സ്ട്രോക്ക് എൻജിനുകളെ അപേക്ഷിച്ച് ഇന്ധനക്ഷമത കുറവും മലിനീകരണ തോത് കൂടുതലുമാണ്.

    Aii മാത്രം ശരി

    Bi, ii ശരി

    Cഇവയൊന്നുമല്ല

    Dii തെറ്റ്, iii ശരി

    Answer:

    B. i, ii ശരി

    Read Explanation:

    2 സ്ട്രോക്ക് എൻജിനുകൾ 

    • ദുഗാൾഡ് ക്ലാർക്ക് ,കാൾ ബെൻസ് എന്നിവർ ചേർന്ന് കണ്ടുപിടിച്ചു 

    • അലൂമിനിയം അലോയ്‌ഡ് എൻജിനാണ് ഉപയോഗിക്കുന്നത് 

    • ഒരു പ്രവർത്തന സൈക്കിൾ പൂർത്തിയാക്കാൻ 2 സ്ട്രോക്ക് വേണം

    • ഫ്ളൈവീലിൻ്റെ പ്രവർത്തനം ടൈമിംഗ് ക്രമീകരിക്കുന്നു

    • ഒരു പവർ സ്‌ട്രോക്കിന് ഫ്‌ളൈ വീലിന്റെ ഒരു കറക്കം മതി

    • ഇന്ധന ക്ഷമത കുറവായിരിക്കും

    • ഭാരം കുറഞ്ഞ എൻജിനുകളാണ് 

    • എയർ കൂളിംഗ് മൂലം എൻജിൻ തണുപ്പിക്കുന്നു 

    • മലിനീകരണ തോത് കൂടുതൽ 

    • ലൂബ്രിക്കേഷന് പ്രത്യേകം സംവിധാനങ്ങൾ ഒന്നുമില്ല 

    • ഫ്യുവലിൽ ലൂബ്രിക്കന്റ് മിക്സ് ചെയ്ത് ഉപയോഗിക്കുന്നു 

    • ചെറിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇവയ്ക്ക് ചിലവ് കുറവായിരിക്കും 

    4 സ്ട്രോക്ക് എൻജിനുകൾ 

    • നിക്കോളാസ് ഓട്ടോ കണ്ടുപിടിച്ചു 

    • ഉരുക്ക് എൻജിൻ ഉപയോഗിക്കുന്നു 

    • ഒരു പ്രവർത്തന സൈക്കിൾ പൂർത്തിയാക്കാൻ 4  സ്ട്രോക്ക് വേണം

    • ടൈമിംഗ് ക്രമീകരിക്കുന്നതിന് ക്യാംഷാഫ്റ്റ് പ്രവർത്തനമാണ് 

    • ഒരു പവർ സ്‌ട്രോക്കിന് ഫ്‌ളൈ വീലിൻ്റെ 2 കറക്കം വേണം

    • ഇന്ധന ക്ഷമത കൂടുതലാണ് 

    • ഭാരം കൂടിയ എൻജിനുകളാണ് 

    • വാട്ടർ കൂളിങ്ങും എയർ കൂളിങ്ങും ഓയിലും ഉപയോഗിക്കുന്നു 

    • മലിനീകരണ തോത് കുറവ് 

    • ലൂബ്രിക്കേഷന് പ്രത്യേക സംവിധാനം ഉണ്ട് 

    • പൊതുവായി രണ്ടു തരം ലൂബ്രിക്കേഷൻ ഉപയോഗിക്കുന്നു (സ്പ്ലാഷ് , പ്രഷർ )

    • വലിയ വാഹനങ്ങളിൽ ഉപയോഗിക്കുന്നു ,ചിലവ് കൂടുതലാണ് 


    Related Questions:

    ഡ്രൈവറുടെ മുന്നിലുള്ള മൂന്ന് മിററുകളിലും കാണുവാൻ കഴിയാത്ത പുറകിലുള്ള ഭാഗത്തെ ________ എന്ന് പറയുന്നു
    പൂർണ്ണമായി ചാർജുള്ള ഒരു ബാറ്ററിയുടെ ഇലക്ട്രോലൈറ്റിൻറെ ആപേക്ഷികസാന്ദ്രത (15 ഡിഗ്രി സെൽഷ്യസിൽ) എത്ര ?
    മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹെഡ് ലൈറ്റ് റിഫ്ലക്ടറിന്റെ ആകൃതി :
    എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം

    താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?