Challenger App

No.1 PSC Learning App

1M+ Downloads
താൻ ഉൾപ്പെട്ട സംഘത്തിന് സ്വീകാര്യനായ അംഗമായിത്തീരാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും നൈപുണ്യങ്ങളും ആർജിക്കാൻ ശിശുവിനെ പ്രാപ്തനാക്കുന്ന വികസന പ്രക്രിയയാണ് :

Aഭാഷാ വികസനം

Bസാമൂഹിക വികസനം

Cവൈജ്ഞാനിക വികസനം

Dനൈതിക വികസനം

Answer:

B. സാമൂഹിക വികസനം

Read Explanation:

  • സാമൂഹിക വികസനം :-
    • താൻ ഉൾപ്പെട്ട സംഘത്തിന് സ്വീകാര്യനായ അംഗമായിത്തീരാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും നൈപുണ്യങ്ങളും ആർജിക്കാൻ ശിശുവിനെ പ്രാപ്തനാക്കുന്ന വികസന പ്രക്രിയ
  • ഭാഷാ വികസനം :-  
    • മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്.  
    • മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്.
  • വൈജ്ഞാനിക വികസനം :-
    • വൈജ്ഞാനിക വികാസമെന്നാൽ ചിന്ത, യുക്തി ചിന്ത, ഭാഷ എന്നിവയുടെ വികാസമാണ്.
  • നൈതിക വികസനം / സന്മാർഗിക വികസനം :-
    • വ്യക്തിയുടെ സന്മാർഗ്ഗിക ബോധവും, സാമൂഹിക ബോധവും, പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. നല്ല സന്മാർഗിക ശീലം പുലർത്തുന്ന വ്യക്തിയാണ്, സാധാരണ ഗതിയിലുള്ള സാമൂഹിക ബന്ധത്തിൽ ഏർപ്പെടുന്നത്.

Related Questions:

ശിശു വികസനത്തിൻ്റെ സാമാന്യ ക്രമം
രാഷ്ട്രതന്ത്രജ്ഞർ, മതനേതാക്കൾ, കലാകാരന്മാർ, പണ്ഡിതന്മാർ എന്നിവരുൾപ്പെടുന്ന ആയിരത്തിലേറെ പ്രഗത്ഭരെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ പ്രതിപാദിക്കുന്ന "Hereditary Genius" എന്ന പുസ്തകത്തിൻറെ രചയിതാവ് ?
മറ്റുളളവരുടെ പ്രയാസങ്ങളും ദുഖങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റി മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ കോള്‍ബര്‍ഗിന്റെ സന്മാര്‍ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തില്‍ വരുന്നു ?
ഒരു ഉദ്ദീപനത്തോട് കാര്യക്ഷമമായും ഏറ്റവും വേഗത്തിലും പ്രതികരിക്കാനുള്ള കഴിവിനെ എന്തു വിളിക്കുന്നു ?
എറിക് എച്ച്. എറിക്സൺ അവതരിപ്പിച്ച 'മുൻകൈയെടുക്കലും കുറ്റബോധവും' ഏത് പ്രായത്തെ സൂചിപ്പിക്കുന്നു ?