App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്തെ ആദ്യത്തെ ജനറല്‍ ആശുപത്രി , ആദ്യ മാനസികരോഗാശുപത്രി എന്നിവ ആരംഭിച്ചത്‌ ആരാണ് ?

Aസ്വാതി തിരുനാൾ

Bഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Cവേണാട് ഉടമ്പടി

Dആയില്യം തിരുനാള്‍ രാമവര്‍മ്മ

Answer:

D. ആയില്യം തിരുനാള്‍ രാമവര്‍മ്മ

Read Explanation:

ആയില്യം തിരുനാൾ രാമവർമ്മ 

  • 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം.

  • രോഗ പ്രതിരോധനത്തിനായി സർക്കാർ ജീവനക്കാർക്ക് വാക്സിനേഷൻ ഏർപ്പെടുത്തി.

  • വിക്ടോറിയ രാജ്ഞിയിൽ നിന്നും 'മഹാരാജ' എന്ന പദവി നേടി.

  • തിരുവിതാംകൂറിലെ ആദ്യ ക്രമീകൃത സെൻസസ് നടത്തിയ ഭരണാധികാരി.

  • തിരുവനന്തപുരത്ത് മാനസികാരോഗ്യകേന്ദ്രം , ജനറൽ ആശുപത്രി എന്നിവ നിർമിച്ച ഭരണാധികാരി.

  • 1865 ൽ പണ്ടാരപ്പാട്ട വിളംബരവും 1867 ൽ ജന്മികുടിയാൻ വിളംബരവും പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവാണ് ആയില്യം തിരുനാൾ

  • 1869 ൽ നിയമസഭ മന്ദിരം നിർമിക്കുമ്പോൾ തിരുവതാംകൂർ ഭരണാധികാരി.

 


Related Questions:

തിരുവനന്തപുരത്ത് ഗവൺമെൻ്റ് പ്രസ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് തിരുവിതാംകൂർ ഭരണാധികാരിയെകുറിച്ചുള്ളതാണ് എന്ന് തിരിച്ചറിയുക ?

  • തിരുവിതാംകൂറിന്റെ മഹാരാജാവായി അവരോധിക്കപ്പെടുമ്പോൾ 12 വയസ് മാത്രം പ്രായം ഉണ്ടായിരുന്ന വ്യക്തി.
  • തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തിന്‌ പബ്ലിക്‌ സര്‍വ്വിസ്‌ കമ്മീഷണറെ ചുമതലപ്പെടുത്തിയ രാജാവ്‌
  • ഏഷ്യയിലാദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്ത ഭരണാധികാരി
  • ചരിത്രകാരനായ എ.ശ്രീധരമേനോൻ ഇദ്ദേഹത്തെ 'തിരുവിതാംകൂറിന്റെ വ്യവസായവൽക്കരണത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുകയുണ്ടായി
നിയമകാര്യവകുപ്പിൽ സ്വാതിതിരുനാളിനെ സഹായിച്ചിരുന്ന വ്യക്തി ആര്?
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നീ ഉത്സവങ്ങൾ ആരംഭിച്ച തിരുവിതാംകൂർ രാജാവ് ആര് ?
ഒന്നാം സ്വാതന്ത്ര്യ സമരം (ശിപായി ലഹള) നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ആര് ?