Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ്

Aവക്കം അബ്ദുൽ ഖാദർ മൗലവി

Bസർ സയ്യിദ് അഹമ്മദ് ഖാൻ

Cമുഹമ്മദ് അബ്ദു റഹിമാൻ

Dഇ. മൊയ്തു മൗലവി

Answer:

A. വക്കം അബ്ദുൽ ഖാദർ മൗലവി

Read Explanation:

  • മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെട്ടു
  • മതത്തിന്റെ ആചാരപരമായ വശങ്ങളേക്കാൾ മത-സാമൂഹിക സാമ്പത്തിക വശങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
  • ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, സ്ത്രീകളുടെ വിദ്യാഭ്യാസം, മുസ്‌ലിം സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു.
  • ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും രചനകളിലും, പരിഷ്കരണ പ്രസ്ഥാനത്തിലും സ്വാധീനിക്കപ്പെട്ട മൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു
  • 1906 ജനുവരിയിൽ 'മുസ്‌ലിം', തുടർന്ന് 'അൽ-ഇസ്‌ലാം'(1918), 'ദീപിക'(1931) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ചു.
  • മുസ്‌ലിം സമുദായത്തിനിടയിലെ നേർച്ചയുടെയും [[ഉർസ്|ഉറൂസിന്റെയും] ഉത്സവങ്ങളെ അത് എതിർത്തു, അതുവഴി യാഥാസ്ഥിതികവിഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉയരുകയും ഈ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് പാപമായി മതവിധി പുറപ്പെടുവിക്കുകയും ചെയ്തു.
  • സാമ്പത്തിക പ്രശ്‌നങ്ങളും വായനക്കാരുടെ അഭാവവും അഞ്ച് ലക്കങ്ങൾക്കുള്ളിൽ അൽ ഇസ്‌ലാം അടച്ചുപൂട്ടാൻ കാരണമായി, പക്ഷേ കേരളത്തിലെ മാപ്പിള മത പരിഷ്കരണത്തിന് ശ്രമിച്ച ആദ്യകാല പ്രസിദ്ധീകരണമായി ഇത് കണക്കാക്കപ്പെടുന്നു. 

Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് നയിച്ചത് അക്കാമ്മ ചെറിയാൻ ആയിരുന്നു.
  2. തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെയായിരുന്നു രാജധാനി മാർച്ച് നടന്നത്.
  3. അക്കാമ്മ ചെറിയാൻ കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നു.
    കേരളത്തിൽ പന്തിഭോജനം ആരംഭിച്ചത് ആരാണ്?

    താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ്?

    1. അയ്യങ്കാളി - സാധുജന പരിപാലന സംഘം
    2. വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലിം മഹാജന സഭ
    3. വാഗ്ഭടാനന്ദൻ - സമത്വ സമാജം
      '' 1836-ൽ സമത്വ സമാജം സ്ഥാപിച്ചു , ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു , എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾനിർമ്മിച്ചു.'' ഏതു സാമൂഹിക പരിഷ്കർത്താവിനെയാണ് ഇക്കാര്യങ്ങൾ കൊണ്ട് തിരിച്ചറിയാനാവുക ?
      ഈ. വി. രാമസ്വാമി നായ്ക്കരുമായി ബന്ധപ്പെട്ട സത്യാഗ്രഹം