Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് നയിച്ചത് അക്കാമ്മ ചെറിയാൻ ആയിരുന്നു.
  2. തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെയായിരുന്നു രാജധാനി മാർച്ച് നടന്നത്.
  3. അക്കാമ്മ ചെറിയാൻ കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നു.

    Ai മാത്രം ശരി

    Bi, ii ശരി

    Ci തെറ്റ്, iii ശരി

    Dഎല്ലാം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    രാജധാനി മാർച്ച്

    • ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് നയിച്ചത് അക്കാമ്മ ചെറിയാൻ ആയിരുന്നു.
    • തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെയായിരുന്നു രാജധാനി മാർച്ച് നടന്നത്.
    • അക്കാമ്മയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് വൊളന്റിയര്‍മാര്‍ കവടിയാറിലെ രാജകൊട്ടാരത്തിലേക്ക് മാര്‍ച്ച്ചെയ്തു.
    • അക്കാമ്മയ്‌ക്കൊപ്പം ആ സമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന മറ്റൊരാള്‍ അവരുടെ ഇളയസഹോദരി റോസമ്മയായിരുന്നു.
    • കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ അക്കാമ്മയെയും റോസമ്മയെയും 1939 ഡിസംബര്‍ 24-ന് അറസ്റ്റുചെയ്ത് ജയിലിലടച്ചു.
    • വെറും 29 വയസ്സ് മാത്രം പ്രായമുള്ള അക്കാമയുടെ ധീരത കേട്ടറിഞ്ഞ ഗാന്ധിജി അവരെ ‘തിരുവിതാംകൂറിന്റെ ഝാന്‍സി റാണി’ എന്ന് വിശേഷിപ്പിച്ചു.

    NB : കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നത് : ആനി മസ്ക്രീൻ


    Related Questions:

    Which of the following literary journal started by Kumaranasan in 1904 to serve as a voice of the underprivileged communities in Kerala ?

    താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ? 

    1. യോ­ഗ­ക്ഷേ­മ­സ­ഭ­യു­ടെ ച­രി­ത്ര­ത്തിൽ ആ­ദ്യ­മാ­യി യുവജന വിഭാഗത്തിൽ വനിതാ അ­ദ്ധ്യ­ക്ഷ­യാ­യി തി­ര­ഞ്ഞെ­ടു­ത്തി­ട്ടു­ള്ള­ത്‌ പാർവതിനെന്മേനിമംഗലത്തെ ആണ്. 
    2. മറക്കുട ഉപേക്ഷിക്കുവാൻ പാർവതി നെന്മേനിമംഗലം നമ്പൂതിരി സമുദായത്തിലെ സ്ത്രീകളോടായി ആഹ്വാനം ചെയ്തു.
      1952-ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കെ. കേളപ്പൻ ഏത് മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
      മലബാറിലെ ഏതു പത്രമാണ് ' തീയരുടെ ബൈബിൾ ' എന്നറിയപ്പെടുന്നത് ?
      പുലയരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകൻ?