App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ട വർഷം ?

A1932

B1938

C1940

D1942

Answer:

B. 1938

Read Explanation:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്

  • തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന
  • രൂപീകൃതമായ വർഷം - 1938 ഫെബ്രുവരി 23 (തിരുവനന്തപുരം)
  • രൂപീകരിക്കാൻ നേതൃത്വം നൽകിയത് - പട്ടം താണുപിള്ള 
  • രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി.വി.കുഞ്ഞുരാമൻ
  • രൂപീകരണ കമ്മിറ്റിയിലെ ഏക വനിതാ മെമ്പർ - ആനി മസ്ക്രീൻ 

  • ആദ്യ സമ്മേളനം നടന്നത് - 1938 ഫെബ്രുവരി 25 
  • ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള
  • ആദ്യ സെക്രട്ടറിമാർ - പി.എസ് നടരാജ പിള്ള, കെ.ടി. തോമസ് 
  • ആദ്യ ട്രഷറർ - എം.ആർ.മാധവവാര്യർ 

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത - അക്കമ്മ ചെറിയാൻ
  • ഉത്തരവാദ ഭരണ പ്രക്ഷോഭത്തെ തുടർന്ന് തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ചത് - അക്കമ്മ ചെറിയാൻ
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനവേദി - വട്ടിയൂർക്കാവ് (1938 ഡിസംബർ 22 - 23)

  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നത് - പട്ടം താണുപിള്ള


Related Questions:

ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ്സ് കമ്മിറ്റികൾ രൂപീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ച വർഷം ഏത് ?

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമാറ്റി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനാ കണ്ടെത്തുക 

എ .1615 കേരളത്തിൽ എത്തിയ ബ്രിട്ടീഷുകാർ വ്യാപാര ഉടമ്പടി ഒപ്പുവെക്കുകയും പണ്ടകശാലകൾ ആരംഭിക്കുകയും ചെയ്തു 

ബി.1721 ലെ ആറ്റിങ്ങൽ കലാപം ബ്രിട്ടീഷ്കാര്ക്കെതിരെ ഉള്ള ആദ്യത്തെ സംഘടിത കലാപമായി അറിയപ്പെടുത്തു 

സി.1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു 

ഡി.1792 ഇൽ കൊച്ചി ഭരണാധികാരിയും 1795 ഇൽ തിരുവിതാംകൂർ ഭരണാധികാരിയും ബ്രിട്ടീഷ് മേൽക്കോയിമ അംഗീകരിക്കാൻ നിർബന്ധിതനായി 

വൈക്കം സത്യാഗ്രഹത്തോട് അനുഭവം പ്രകടിപ്പിച്ച് ആരുടെ നേതൃത്വത്തിലാണ് സവർണജാഥ സംഘടിപ്പിച്ചത് ?
ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്ന വർഷം ?
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര് ?