App Logo

No.1 PSC Learning App

1M+ Downloads
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മൂലം കേരളത്തിൽ ലഭിക്കുന്ന മഴക്കാലം --------- എന്നറിയപ്പെടുന്നു

Aമാംഗോ ഷവർ

Bതുലാവർഷം

Cകാലവർഷം

Dതെക്കുപടിഞ്ഞാറൻ മഴക്കാലം

Answer:

C. കാലവർഷം

Read Explanation:

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഗതിമാറി വീശുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ. ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് വടക്ക് ഇന്ത്യൻ സമുദ്രത്തിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ. )കടലിൽ നിന്നും വീശുന്നതിനാൽ ഇവ ഈർപ്പ വാഹിനികളാണ്. കരയിലേക്ക് പ്രവേശിക്കുന്ന ഈ കാറ്റുകളെ പശ്ചിമഘട്ടമലനിരകൾ തടഞ്ഞ് നിർത്തുന്നു. ഇതിന്റെ ഫലമായി കേരളം ഉൾപ്പെടുന്ന പടിഞ്ഞാറൻ തീരങ്ങളിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നു. ഇതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ. കേരളത്തിൽ ഈ മഴക്കാലം 'കാലവർഷം' എന്നറിയ പ്പെടുന്നു.


Related Questions:

വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ മെസോപ്പൊട്ടേമിയൻ ജനത വ്യാപാരരംഗത്ത് കപ്പലുകൾ പോലെയുള്ള ജലയാനങ്ങൾ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവായി എടുത്തു കാണിക്കുന്നത് എന്താണ് ?
ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെയാണ് -------എന്ന തീവണ്ടി ഉദയം ചെയ്തത്.
1825-ൽ ഇംഗ്ലണ്ടിലെ സ്റ്റോക്ൻ-ഡാർലിംങ്ടൻ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ റെയിൽപാതയിലൂടെ ഓടിയ ലോക്കോമോട്ടീവ് ഏത് ?
ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല ഏത് രാജ്യത്തിലാണ് ?