App Logo

No.1 PSC Learning App

1M+ Downloads
തെക്കൻ കേരളത്തിലെ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം ?

Aവർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം

Bതിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം

Cനെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം

Dപഴവങ്ങാടി മഹാ ഗണപതി ക്ഷേത്രം

Answer:

A. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം

Read Explanation:

  • തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വർക്കല പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ജനാർദ്ദനസ്വാമിക്ഷേത്രം.
  • ഇവിടത്തെ പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണുവാണ്. ആറടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹത്തിൽ, ലക്ഷ്മീദേവിയ്ക്കും ഭൂമീദേവിയ്ക്കുമൊപ്പം കിഴക്കോട്ട് ദർശനമായാണ് ഭഗവദ്പ്രതിഷ്ഠ.
  • പിതൃതർപ്പണത്തിന് വളരെയധികം പേരുകേട്ട ക്ഷേത്രമാണിത്. തിരുവല്ലം, തിരുനാവായ, തിരുനെല്ലി എന്നിവയ്ക്കൊപ്പമാണ് പിതൃതർപ്പണത്തിൽ വർക്കലയുടെയും സ്ഥാനം. കർക്കടകവാവ് ദിവസം നിരവധി ഭക്തരാണ് ക്ഷേത്രത്തിനടുത്തുള്ള പാപനാശം ബീച്ചിൽ ബലിതർപ്പണത്തിനെത്തുന്നത്.
  • തെക്കൻ കേരളത്തിലെ 'ദക്ഷിണ കാശി' എന്ന് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു.

Related Questions:

പഴശ്ശിരാജയുടെ പരദേവത ക്ഷേത്രം ഏതാണ് ?
'കാർത്തിക സ്തംഭം' കത്തിക്കുക എന്ന പ്രശസ്തമായ ചടങ്ങ് താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് നടക്കാറുള്ളത് ?
ഏത് ജില്ലയിലെ ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനമാണ് തോല്‍പ്പാവക്കൂത്ത് ?
ക്ഷേത്രത്തിലെ കിണർ അശുദ്ധമായാൽ ചെയ്യപ്പെടേണ്ട പരിഹാരം?
ക്ഷേത്രത്തിൽ ദേവ വിഗ്രഹം സ്ത്രീശിലയാണെങ്കിൽ പ്രതിഷ്ഠിക്കുവാനുള്ള പീഠം ഏത് ശില കൊണ്ടാണ് നിർമിക്കപ്പെടുന്നത് ?