App Logo

No.1 PSC Learning App

1M+ Downloads
'കാർത്തിക സ്തംഭം' കത്തിക്കുക എന്ന പ്രശസ്തമായ ചടങ്ങ് താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് നടക്കാറുള്ളത് ?

Aആറ്റുകാൽ ഭഗവതി ക്ഷേത്രം

Bചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

Cആറന്മുള പാർത്ഥസാരഥി ക്ഷേത്രം

Dതൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം

Answer:

B. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

Read Explanation:

  • ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവരാറുള്ള അതിപ്രശസ്തമായ ഒരു ചടങ്ങാണ് കാർത്തിക സ്തംഭം കത്തിക്കൽ.
  • അധർമ്മത്തിൻന്റെയും തിന്മയുടെയും ഭൗതിക പ്രതീകമാണ് കാർത്തികസ്തംഭം. ഇത് കത്തിച്ച് ചാമ്പലാക്കുന്ന ചടങ്ങിലൂടെ തിന്മയെ അഗ്നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നു എന്നാണ് വിശ്വാസം.
  • വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസമാണ് ഈ ചടങ്ങ് നടക്കുന്നത്. പൊക്കമുള്ള തൂണിൽ വാഴക്കച്ചി, പഴയ ഓലകൾ, പടക്കം, ദേവിയ്ക്ക് ചാർത്തിയ ഒരു വർഷത്തെ ഉടയാടകൾ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേൽ നാടിൻറെ സർവ്വ തിന്മകളെയും ആവാഹിക്കുന്നു.
  • ദീപാരാധനയ്ക്ക് മുമ്പായി ഇത് കത്തിക്കും. നാടിൻറെ സർവ്വ പാപദോഷങ്ങളും ഇതോടെ തീരുമെന്നാണ് വിശ്വാസം.

Related Questions:

'കുടവരവ്' എന്ന പ്രസിദ്ധമായ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
ഇന്ത്യയിലെ പ്രസിദ്ധമായ ഗുഹ ക്ഷേത്രം എവിടെ ആണ് ?
തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ?
മനസ്സ് കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
ചുറ്റമ്പലം ഉഷപൂജ ഇല്ലാത്ത ക്ഷേത്രം ഏതാണ് ?