തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന വാദ്യം ഏത് ?
Aകൊമ്പ്
Bമുരശ്
Cതകിൽ
Dഏഴുപറ
Answer:
D. ഏഴുപറ
Read Explanation:
തോൽപ്പാവക്കൂത്ത്
- പാവക്കൂത്തുകളിലെ ഒരു വകഭേദമാണ് തോൽപ്പാവക്കൂത്ത്.
- തോലുകൊണ്ടുണ്ടാക്കുന്ന പാവകൾ ഉപയോഗിക്കുന്നത് കൊണ്ടാണ് തോല്പ്പാവക്കൂത്ത് എന്ന പേരു വന്നത്.
- ഭദ്രകാളി(ഭഗവതി) ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ് തോൽപ്പാവക്കൂത്ത് അരങ്ങേറാറുള്ളത്.
- രാമായണ കഥയാണ് തോൽപ്പാവക്കൂത്തിൽ അവതരിപ്പിക്കുന്നത്
- എഴുപറ, ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, കുഴൽ എന്നിവയാണ് അകമ്പടിവാദ്യങ്ങൾ.
- വിഘ്നേശ്വര സ്തുതിയാണ് തോൽപ്പാവക്കൂത്തിലെ ആദ്യ ചടങ്ങ്.