App Logo

No.1 PSC Learning App

1M+ Downloads
ദത്തശേഖരണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രീതി :

Aഇൻവെന്ററി

Bറേറ്റിംങ് സ്കെയിൽ

Cകേസ് സ്റ്റഡി

Dചോദ്യാവലി

Answer:

D. ചോദ്യാവലി

Read Explanation:

ചോദ്യാവലി (Questionnaire)

  • ദത്തശേഖരണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ചോദ്യാവലി.

 

  • താരതമ്യേന പ്രയാസരഹിതവും വേഗതയും സമയലാഭവും പ്രദാനം ചെയ്യുന്ന ഉപാധിയാണിത്. 

 

  • ക്ലോസ്ഡ് എൻഡഡ് ചോദ്യാവലി, ഓപ്പൺ എൻഡ് ചോദ്യാവലി എന്നിങ്ങനെ രണ്ടു തരമുണ്ട്.

 

  • ആദ്യത്തേതിൽ പ്രതികരിക്കുന്നയാൽ ഇഷ്ടമുള്ള ഉത്തരം തെരഞ്ഞെടുത്താൽ മതി. 
  • ഉത്തരം നൽകേണ്ടയാൾ നൽകാനാഗ്രഹിച്ച ഉത്തരത്തെ, ലഭ്യമായ ഉത്തരങ്ങൾ ഉൾക്കൊള്ളുന്നുവോയെന്നത് ഇതിന്റെ ഒരുപ്രശ്നമാണ്. 

 

  • രണ്ടാമത്തേത് തുറന്ന ചോദ്യങ്ങളാണ്. 

 

  • പ്രതികരിക്കുന്നയാളിന് തനിക്കിഷ്ടമുള്ള ഉത്തരം നൽകാം. തെരഞ്ഞെടുക്കാൻ ഉത്തരങ്ങൾ നൽകിയിട്ടുണ്ടാകില്ല.

 

  •  സാമൂഹ്യസ്വീകാര്യം പ്രതികരണങ്ങളെ സ്വാധീനിക്കുമെന്ന് ചോദ്യാവലിയുടെ പരിമിതിയാകാം.

Related Questions:

ക്ലാസ്സിൽ ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഗീതുവിൻ്റെ പ്രയാസം ബോധ്യപ്പെട്ട ശാരദ ടീച്ചർ വർക് ഷീറ്റുകളും ചില മാതൃകകളും നൽകിയപ്പോൾ അവൾക്ക് എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ കഴിഞ്ഞു. ടീച്ചർ നൽകിയ കൈത്താങ്ങ് താഴെ കൊടുത്തതിൽ ഏത് വിലയിരുത്തലുമായി ബന്ധപ്പെടുന്നു.
.............. വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ് (TAT) ഉപയോഗിക്കുന്നു.
ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗം ?
യാഥാർത്ഥ്യത്തിൽ നിന്ന് ഉൾവലിയുകയും അയാഥാർത്ഥ്യചിന്തകൾ ഉൾപ്പെടുത്തുകയും ചെയുന്ന ഒരു വ്യക്തി ഏതുതരം സമായോജന ക്രിയാതന്ത്രമാണ് പ്രയോഗിക്കുന്നത് ?
ഏറ്റവും ദൃഢബന്ധമുള്ളത് താഴെപ്പറയുന്നവയിൽ ഏതാണ് ?