- വിലയിരുത്തൽ (Assessment) :- ഒരു വ്യക്തിയുടെ നേട്ടം വിലയിരുത്തുന്നതിനും അളക്കുന്നതിനുമുള്ള പ്രക്രിയ.
മൂന്നു തരം വിലയിരുത്തല്‍:-
1. പഠനത്തിനായുള്ള വിലയിരുത്തല്‍ (Assessment for learning )
- പഠനം നടക്കുമ്പോള്‍ അതിൻ്റെ ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍
- ഗ്രേഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.
- അധ്യാപികയുടെ വിലയിരുത്തലും കുട്ടികളുടെ പരസ്പര വിലയിരുത്തലും പഠനത്തിനായുളള വിലയിരുത്തലില്‍ വരും.
2. വിലയിരുത്തല്‍ തന്നെ പഠനം (Assessment as learning )
- ഇത് പ്രധാനമായും സ്വയം വിലയിരുത്തലാണ്. താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ സ്വയം വിമര്‍ശനപരമായി കടന്നുപോകുന്ന ഒരു പഠിതാവ് തൻ്റെ മികവുകളും പരിമിതികളും തിരിച്ചറിയുന്ന ഒരുപ്രക്രിയയാണിത്.
- പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.
- എത്തേണ്ട ലക്ഷ്യത്തെക്കുറിച്ചും നേടേണ്ട നിലവാരത്തെക്കുറിച്ചും ധാരണയുളള കുട്ടിയ്കാണ് സ്വയം വിലയിരുത്തല്‍ നന്നായി നടത്താനാവുക.
3. പഠനത്തെ വിലയിരുത്തല്‍ (Assessment of learning)
- ഒരു നിശ്ചിത കാലയളവിനുശേഷം എന്തൊക്കെ എത്രത്തോളം പഠിച്ചു എന്നു വിലയിരുത്തല്‍. നിശ്ചിത കാലയളവില്‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം.
- ടേം വിലയിരുത്തലുകള്‍ ഈ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്.
- അധ്യാപകരാണ് നടത്തുക
- ഗ്രേഡിംഗ് നടത്തും
- കുട്ടികളുടെ നേട്ടത്തെ നിലവാരവുമായി താരതമ്യം ചെയ്യും
- ഒരു യൂണിറ്റിൻ്റെയോ ടേമിൻ്റെയോ നിശ്ചിത കാലയളവിൻ്റെയോ അവസാനം നടത്തുന്നു.