Aഇന്ത്യ, യു. എസ്. എ.
Bയുണൈറ്റഡ് കിങ്ഡം, ഓസ്ട്രേലിയ
Cചൈന, റഷ്യ
Dറഷ്യ, ജർമനി
Answer:
B. യുണൈറ്റഡ് കിങ്ഡം, ഓസ്ട്രേലിയ
Read Explanation:
പാർട്ടി സംവിധാനത്തിന്റെ തരങ്ങൾ
ലോകത്തിൽ മൂന്ന് തരത്തിലുള്ള പാർട്ടി സംവിധാനമുണ്ട്.
One-Party System (ഏകകക്ഷി സംവിധാനം)
ഒരു ഭരണകക്ഷി നിലനിൽക്കുകയും പ്രതിപക്ഷമില്ലാതിരിക്കുകയും ചെയ്യുന്ന ഏക കക്ഷി സംവിധാനം.
മറ്റു പാർട്ടികൾ നിയമപരമായി വിലക്കപ്പെട്ടേക്കാം, അല്ലെങ്കിൽ അവർക്കു പ്രവർത്തിക്കാൻ അവസരം ലഭിക്കാതിരിക്കാം.
ഈ രീതിയിൽ ഭരണകക്ഷി മാത്രമാണ് സർക്കാർ രൂപീകരിക്കുന്നത്.
ഇത്തരം സംവിധാനങ്ങൾ കൂടുതലും ഏകാധിപത്യ / സർവാധിപത്യ രാഷ്ട്രങ്ങളിൽ കാണപ്പെടുന്നു.
ഉദാഹരണങ്ങൾ: ഹിറ്റ്ലറുടെ നാസി പാർട്ടി (ജർമനി), മുസ്സോളിനിയുടെ ഫാസിസറ്റ് പാർട്ടി (ഇറ്റലി), ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി.
Bi-Party System (ദ്വികക്ഷി സംവിധാനം)
രണ്ടു ശക്തമായ പാർട്ടികൾ തമ്മിൽ അധികാരത്തിനായി മത്സരിക്കുന്ന രീതിയാണ്.
തെരഞ്ഞെടുപ്പുകളിൽ സാധാരണയായി ഇവയിൽ ഒന്നാണ് സർക്കാർ രൂപീകരിക്കുന്നത്, മറ്റേത് ശക്തമായ പ്രതിപക്ഷമായിരിക്കും.
Multi-Party System (ബഹുജന കക്ഷി സംവിധാനം)
ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ നിലനിൽക്കും.
രാഷ്ട്രീയ ശക്തി പല പാർട്ടികളിലും വിഭജിക്കപ്പെടുന്നതിനാൽ, സ്ഥിരമായ ഭൂരിപക്ഷം നേടുന്നത് ബുദ്ധിമുട്ടാകും.
പലപ്പോഴും കൂട്ടുകക്ഷി സർക്കാരുകൾ രൂപപ്പെടും.
