Challenger App

No.1 PSC Learning App

1M+ Downloads
നാഡീയപ്രേഷകം സ്രവിക്കുന്നത് നാഡീകോശത്തിൻ്റെ ഏത് ഭാഗത്താണ് ?

Aആക്സോൺ

Bസിനാപ്റ്റിക് നോബ്

Cഡെൻഡ്രോൺ

Dആക്സോനൈറ്റ്

Answer:

B. സിനാപ്റ്റിക് നോബ്

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

തലച്ചോറുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?

1.പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഭാഗം സെറിബെല്ലം എന്ന പേരിൽ അറിയപ്പെടുന്നു.

2.സെറിബ്രത്തിനുചുവടെ ദണ്ഡാകൃതിയില്‍ കാണപ്പെടുന്ന ഭാഗം മെഡുല ഒബ്ലാംഗേറ്റ എന്ന പേരിൽ അറിയപ്പെടുന്നു.

3.ആന്തരസമസ്ഥിതി പാലിക്കുന്ന ഭാഗം ഹൈപ്പോതലാമസ് ആണ്.

 

നാവിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി
സെറിബ്രത്തിന്റെ പിന്നിൽ താഴെ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗം ?

ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. നാഡീവ്യവസ്ഥ നിയന്ത്രണവും ഏകോപനവും സാധ്യമാക്കുന്നത് സന്ദേശങ്ങളിലൂടെയാണ്.
  2. നാഡീകോശത്തിൻ്റെ കോശസ്‌തരത്തിനുപുറത്ത് നെഗറ്റീവ് ചാർജും അകത്ത് പോസിറ്റീവ് ചാർജും നിലനിൽക്കുന്നു
  3. അയോണുകളുടെ വിന്യാസത്തിലുള്ള വ്യത്യാസം മൂലമാണ് നാഡീകോശത്തിൻ്റെ കോശസ്‌തരത്തിനുപുറത്ത് നെഗറ്റീവ് ചാർജും അകത്ത് പോസിറ്റീവ് ചാർജും നിലനിൽക്കുന്നത്

    മസ്തിഷ്ക്ക ഭാഗമായ മെഡുല ഒബ്ലാംഗേറ്റയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

    1. ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്നു
    2. ശരീരത്തിലെ സംവേദന പ്രേരക സന്ദേശങ്ങളുടെ ഏകോപന കേന്ദ്രം
    3. "ലിറ്റില്‍ ബ്രെയിന്‍” എന്നറിയപ്പെടുന്നു