App Logo

No.1 PSC Learning App

1M+ Downloads
നിരീക്ഷണവുമായി ബന്ധപ്പെട്ട ശേഷി എല്ലാ കുട്ടികളും ആര്‍ജിച്ചിട്ടില്ല എന്ന പ്രശ്നം ടീച്ചറിന് അനുഭവപ്പെട്ടു. ഇത് പരിഹരിക്കാന്‍ അവലംബിക്കാവുന്ന ഏറ്റവും ഉചിതമായ മാര്‍ഗം ഏത് ?

Aക്രിയാഗവേഷണം

Bകേസ് സ്റ്റഡി

Cഇന്‍വെന്ററി

Dഅനക്ഡോട്ടല്‍ റിക്കാര്‍ഡ്

Answer:

A. ക്രിയാഗവേഷണം

Read Explanation:

ക്രിയാഗവേഷണം (Action Research)

  • വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ ഒരു സജീവ പഠന രീതിയാണിത്.
  • സ്റ്റീഫൻ എം കോറി യാണ് ഈ രീതിയുടെ ആവിഷ്കർത്താവ്.
  • പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകൻ, അവയ്ക്ക് അടിസ്ഥാനമായി കാരണങ്ങളെ ഒരു ഗവേഷകൻറെ വീക്ഷണഗതിയോടെ ശാസ്ത്രീയമായി ശേഖരിച്ച്, അപഗ്രഥിച്ച്, വിലയിരുത്തി നിഗമനത്തിൽ എത്തും.
  • അപ്പപ്പോൾ അനുയോജ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുകയും ചെയ്യുന്നു 

 ക്രിയാ ഗവേഷണഘട്ടങ്ങൾ

  • വിവരങ്ങൾ വസ്തുനിഷ്ടമായി ശേഖരിക്കൽ
  • പരികല്പന രൂപീകരിക്കൽ
  • പ്രശ്നത്തെക്കുറിച്ച് വിലയിരുത്തൽ
  • സ്രോതസ്സുകളിൽ നിന്ന് വിവരo ശേഖരിക്കൽ
  • പ്രവർത്തന പദ്ധതി തയ്യാറാക്കൽ
  • പ്രയോഗിക്കൽ
  • വിലയിരുത്തൽ

Related Questions:

പ്രോജക്ട് മെത്തേഡിന്റെ ആദ്യ പ്രയോക്താവ്?
നിരീക്ഷിക്കൽ എന്ന പ്രക്രിയാശേഷിയുടെ സൂചകമല്ലാത്തത് ഏതാണ് ?
സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ചു കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ച് ആശയങ്ങളുടെ കൊടുങ്കാറ്റ് പോലുള്ള വിസ്ഫോടനം സൃഷ്ടിച്ച് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതി ?
ഒരു പ്രശ്നത്തെ ധൈര്യപൂർവ്വം നേരിടുക എന്നത് എന്തിനുള്ള പ്രതിവിധിയാണ് ?
ഇഷ്ടമില്ലാത്തത് കണ്ടില്ലെന്ന് നടിക്കുന്നത് ഏതുതരം സമായോജന ക്രിയാതന്ത്രത്തിന് ഉദാഹരണമാണ് ?