വാക്യപൂരണ പരീക്ഷ ഏതുതരം മനശാസ്ത്ര ഗവേഷണ രീതിക്ക് ഉദാഹരണമാണ് :
Aസാമൂഹിക ബന്ധപരിശോധ
Bപ്രക്ഷേപണരീതി
Cറേറ്റിംങ് സ്കെയിൽ
Dഉപാഖ്യാനരേഖ
Answer:
B. പ്രക്ഷേപണരീതി
Read Explanation:
പ്രക്ഷേപണരീതി (Projective Method)
അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവസവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനുമാണ് പ്രക്ഷേപണരീതികൾ ഉപയോഗപ്പെടുത്തുന്നത്
റോഷ മഷിയൊപ്പ് പരീക്ഷ (Rorschach inkblot test) - ഹെർമൻ റോഷക്
തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (Thematic Apperception Test) - മുറെ, മോർഗൻ
ചിൽഡ്രൻസ് അപ്പർസെപ്ഷൻ ടെസ്റ്റ് (Children's Apperception Test) -ലിയോ പോൾഡ് ബല്ലാക്ക്
പദസഹചരത്വ പരീക്ഷ (Word Association Test) -കാൾ യുങ്ങ്
വാക്യപൂരണ പരീക്ഷ (Sentence Completion Test) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.