Aശ്രീ. കെ. സുരേഷ് കുമാർ
Bശ്രീ. പി. വിജയൻ
Cശ്രീ. വി. ഹരി നായർ
Dശ്രീ. എം. എൻ. പിളള
Answer:
C. ശ്രീ. വി. ഹരി നായർ
Read Explanation:
സംസ്ഥാന വിവരാവകാശ കമ്മിഷൻ
2005 ഡിസംബർ 19-നാണ് കേരള സംസ്ഥാന വിവരാവകാശ കമ്മിഷൻ രൂപവത്കരിച്ചത്.
സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മിഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മിഷൻ.
മുഖ്യമന്ത്രി, സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ഗവർണർ സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറെയും കമ്മിഷണർമാരെയും നിയമിക്കുന്നത്.
സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും കമ്മിഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നതും രാജിക്കത്ത് സമർപ്പിക്കുന്നതും ഗവർണർക്ക് മുൻപിലാണ്.
ചില പ്രത്യേക സാഹചര്യങ്ങളിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറെയും കമ്മിഷണർമാരെയും നീക്കം ചെയ്യുന്നതും ഗവർണറാണ്.
നിലവിലെ കേരള വിവരാവകാശ കമ്മീഷണർ : ശ്രീ. വി. ഹരി നായർ