App Logo

No.1 PSC Learning App

1M+ Downloads
നേത്രഗോളത്തിന്റെ മുൻഭാഗം വരണ്ട്പോകാതെ സംരക്ഷിക്കുന്ന ശ്ലേഷ്മം ഉല്പാദിപ്പിക്കുന്നത്?

Aകൺജങ്ക്റ്റിവ

Bകൺപീലികൾ

Cപുരികം

Dകണ്ണുനീർ

Answer:

A. കൺജങ്ക്റ്റിവ

Read Explanation:

  • നേത്രകോടരം: തലയോട്ടിയിലെ കുഴികൾ,ബാഹ്യ കൺപേശികളാണ്  കണ്ണുകളെ നേതകോടീരത്തിൽ ഉറപ്പിച്ചു നിർത്തുന്നു
  • പുരികം: വിയർപ്പും ജലവും കണ്ണുകളിലെക്കത്താതെ തടയുന്നു.
  • കൺപീലികൾ: കാഴ്ചയ്ക്ക് തടസ്സമാവാതെ പൊടിപടലങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.
  • കൺപോളകൾ: പൊടിപടലങ്ങളിൽ നിന്നും മറ്റും സംരക്ഷണം നൽകുന്നു
  • കൺജങ്ക്റ്റിവ: ഉൽപ്പാദിപ്പിക്കുന്ന ശ്ലേഷ്മം നേത്രഗോളത്തിന്റെ മുൻഭാഗം വരണ്ട്പോകാതെ സംരക്ഷിക്കുന്നു
  • കണ്ണുനീർ: കണ്ണിൻ്റെ മുൻഭാഗത്തെവൃത്തിയാക്കുകയും നനവുള്ളതാക്കി നിർത്തുകയും ചെയ്യുന്നു. കണ്ണുനീരിലടങ്ങിയ ലൈസോസൈം (Lysozyme) എന്ന എൻസൈം രോഗാണുക്കളെ നശിപ്പിക്കുന്നു.

Related Questions:

പ്രകാശ സ്രോതസ്സിന് ചുറ്റും വർണ്ണവലയങ്ങൾ കാണുന്നത് ഏത് നേത്രരോഗത്തിന്റെ ലക്ഷണമാണ്?
കണ്ണിൽ പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി ഏത് ?
ഒരു വസ്‌തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.വിറ്റാമിന്‍ A യുടെ കുറവുള്ള കുട്ടികളില്‍ നിശാന്ധത ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

2.വിറ്റാമിന്‍ A യുടെ കുറവ് റോഡോപ്സിന്റെ കുറവിനുകാരണമാകുന്നു. തന്‍മൂലം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറയുന്നു.

3.വിറ്റാമിന്‍ C യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം സീറോഫ്താല്‍മിയ ആണ്.

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ക്രമപ്പെടുത്തൽ ഏത്?

1.നേത്രനാഡി - പ്രകാശതീവ്രതയ്ക്കനുസരിച്ച് വലിപ്പം ക്രമീകരിക്കുന്നു.

2.പ്യൂപ്പിള്‍ - പ്രകാശത്തിന് ഏറ്റവും തെളിമയുള്ള ഭാഗം.

3.കണ്‍ജങ്റ്റൈവ - പ്രകാശരശ്മികളെ കണ്ണിലേയ്ക്ക് പ്രവേശിപ്പിക്കുന്ന ഭാഗം.

4.പീതബിന്ദു - ലെന്‍സിന്റെ വക്രത ക്രമീകരിക്കുന്നു.

5.സീലിയറി പേശികള്‍ - കോര്‍ണിയ ഒഴികെയുള്ള ദൃഢപടലത്തിന്‍റെ മുന്‍ഭാഗങ്ങളെ സംരക്ഷിക്കുന്നു.

6.കോര്‍ണിയ - ആവേഗങ്ങളെ മസ്തിഷ്കത്തിലെത്തിക്കുന്നു.