ന്യൂക്ലിയസിന്റെ യഥാർഥ മാസ്, പ്രോട്ടോണുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ റഥർഫോർഡ് കണക്കുകൂട്ടിയതിനേക്കാൾ വളരെ കൂടുതലാണെന്ന് കണ്ടു.
എന്നാൽ ഈ വൈരുദ്ധ്യം പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
പിന്നീട് 1932-ൽ ജെയിംസ് ചാഡ്വിക് (James Chadwick), ചില നിർവീര്യ കണങ്ങൾ കൂടി ന്യൂക്ലിയസിനകത്തുണ്ടെന്നും, അവയ്ക്ക് ഏകദേശം ഹൈഡ്രജൻ ആറ്റത്തിന്റെ മാസ് ആണെന്നും കണ്ടെത്തി.
ചാർജ് ഇല്ലാത്തതിനാൽ, ഈ കണത്തിന് ന്യൂട്രോൺ എന്ന പേര് നൽകി.