App Logo

No.1 PSC Learning App

1M+ Downloads
പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിതമായ വർഷം ഏത് ?

A1894

B1902

C1911

D1919

Answer:

A. 1894

Read Explanation:

പഞ്ചാബ് നാഷണൽ ബാങ്ക്

  • സ്വദേശി പ്രസ്ഥാനത്തിൻറെ ഭാഗമായി പൂർണ്ണമായും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
  • ലാലാലജ്പത്റായും സ്വദേശി പ്രസ്ഥാനത്തിൻറെ നേതാക്കളും ചേർന്നാണ് 1894ലാണ് പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചത്.
  • എങ്കിലും 1895 ഏപ്രിൽ 12 മുതലാണ് പഞ്ചാബ് നാഷണൽ ബാങ്ക് അതിൻ്റെ പ്രവർത്തനം ആരംഭിച്ചത്
  • 2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് കൂടിയാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
  • ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി(Voluntary Retirement) നടപ്പിലാക്കപ്പെട്ടത് പഞ്ചാബ് നാഷണൽ ബാങ്കിലാണ്.

Related Questions:

ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ?
സഹകരണം, സ്വയംസഹായം, പരസ്പരസഹായം എന്നത് ചുവടെ നല്‍കിയിട്ടുള്ളവയില്‍ ഏത് ബാങ്കിൻ്റെ പ്രവര്‍ത്തന തത്വമാണ്?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകള്‍ ഒരുക്കുന്ന സൗകര്യം ഡിമാൻഡ് ഡ്രാഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നു.

2.മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയയ്ക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം ടെലിഗ്രാഫിക് ട്രാൻസ്ഫർ എന്നാണ് അറിയപ്പെടുന്നത്.

ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്ക് ഏത് ?
ഇന്ത്യയില്‍ വ്യക്തിയുടെ ജീവനും ആരോഗ്യത്തിനും സാമ്പത്തിക സംരക്ഷണം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന സ്ഥാപനമേത്?