App Logo

No.1 PSC Learning App

1M+ Downloads
പഠിതാക്കളുടെ വൈകാരിക വികാസത്തിന് അധ്യാപകർ സ്വീകരിക്കേണ്ടത് എന്തൊക്കെയാണ് ?

Aപര്യാപ്തമായ അളവിൽ പഠനേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം

Bഅധ്യാപനരീതി പുരോഗമനപരവും ജൈവികവും ഒപ്പം ശിശുകേന്ദ്രീകൃതവും ആകണം

Cകുട്ടികളുടെ അടിസ്ഥാന വൈകാരിക ആവശ്യങ്ങൾക്കും ആത്മപ്രകാശനത്തിനും അഭികാമ്യമായ അന്തരീക്ഷം സ്കൂളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വികാരം (Emotions):

  • E movere എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് Emotion എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത്.
  • 'Emovere' എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, ഉത്തേജിപ്പിക്കുക / അത്ഭുതപ്പെടുത്തുക ആണ്. 

 

നിർവചനം:

       വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത്, ക്രോ ആൻഡ് ക്രോ. 

 

പഠിതാക്കളുടെ വൈകാരിക വികാസത്തിന് അധ്യാപകർ സ്വീകരിക്കേണ്ട കാര്യങ്ങൾ :-

  • പര്യാപ്തമായ അളവിൽ പഠനേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം
  • അധ്യാപനരീതി പുരോഗമനപരവും ജൈവികവും ഒപ്പം ശിശുകേന്ദ്രീകൃതവും  ആകണം
  • കുട്ടികളുടെ അടിസ്ഥാന വൈകാരിക ആവശ്യങ്ങൾക്കും ആത്മപ്രകാശനത്തിനും  അഭികാമ്യമായ അന്തരീക്ഷം സ്കൂളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം

 


Related Questions:

ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?
നല്ല കുട്ടി' എന്ന് കേൾക്കുവാനായി ബിനോയ് നന്നായി പെരുമാറുന്നു; കോൾബർഗിന്റെ ധാർമിക വികസന സിദ്ധാന്ത പ്രകാരം, അവൻ ഏത് ഘട്ടത്തിലാണ് ?
"ജീവിതത്തിൻറെ വസന്തം" എന്ന് "ജോൺ കിഡ്സ്" വിശേഷിപ്പിച്ചത് ഏത് ജീവിതകാലഘട്ടത്തെയാണ് ?
സ്കൂൾ പ്രായം എന്ന് എറിക്സൺ വിളിച്ച കാലഘട്ടമാണ് :
പിയാഷെയുടെ വികസനഘട്ടത്തിലെ ഔപചാരിക ക്രിയാത്മക ഘട്ടം ആരംഭിക്കുന്നത് ?