ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?
Aബ്രൂണർ
Bപിയാഷെ
Cനോം ചോംസ്‌കി
Dതോൺഡൈക്
Answer:
A. ബ്രൂണർ
Read Explanation:
വൈജ്ഞാനിക വികാസം - ബ്രൂണർ
ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.
ആശയ രൂപീകരണം നടക്കുന്നത് 3 ഘട്ടങ്ങളിലൂടെയാണന്ന് ബ്രൂണർ അഭിപ്രായപ്പെടുന്നു.