App Logo

No.1 PSC Learning App

1M+ Downloads
പഠിതാക്കളുടെ ശാരീരികവും മാനസികവും പഠനപരവുമായ ഘടകങ്ങളെ വിലയിരുത്തിക്കൊണ്ട് വിവരങ്ങൾ ശേഖരിക്കുന്ന റിക്കാർഡാണ്?

Aഓർമ്മക്കുറിപ്പ്

Bസഞ്ചിതരേഖ

Cനിർധാരണമാപിനി

Dസൂചിക

Answer:

B. സഞ്ചിതരേഖ

Read Explanation:

 സഞ്ചിത രേഖ (Cumulative Record) 

ഒരു കുട്ടിയെ വ്യക്തമായി അറിയാനും പഠിക്കാനും ആദ്യകാലം മുതലുള്ള തുടർച്ചയായ സൂക്ഷ്മമായ വിവരങ്ങൾ അനിവാര്യമാണ്. ഈ രീതിയിൽ തുടർച്ചയായി വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തുന്ന സമഗ്രമായ റിക്കോർഡ്.

  സഞ്ചിത രേഖയിൽ ഉൾപ്പെടുന്ന വിവരങ്ങൾ

  • കാര്യശേഷി
  • മാനസികപക്വത
  • പഠനനേട്ടം
  • സാമൂഹികബോധം 
  • മൂല്യബോധം
  • വൈകാരികവികാസം
  • ആരോഗ്യസ്ഥിതി
  • പാഠ്യേതര താല്പര്യങ്ങൾ
  • സാമൂഹിക പശ്ചാത്തലം
  • മെച്ചപ്പെടൽ സാധ്യതകൾ 

Related Questions:

രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന ചർച്ചാ രൂപo ഏത് തരം പഠന തന്ത്രമാണ് ?
കുട്ടികളിലെ ഉത്കണ്ഠ അവരുടെ പഠന സിദ്ധിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെകുറിച്ച് ശാസ്ത്രീയമായി പഠിക്കുവാൻ ബാക്കി എല്ലാ ചരാചരങ്ങളെയും നിയന്ത്രിച്ചു കൊണ്ടുള്ള പഠന രീതി ഏത് ?
വിദ്യാഭ്യാസ മനഃശാസ്ത്രത്തെ ഒരു ശാസ്ത്രമായി പരിഗണിച്ചു വരുന്നത് ഏത് സവിശേഷതയുടെ അടിസ്ഥാനത്തിലാണ് ?
ഇഷ്ടമില്ലാത്തത് കണ്ടില്ലെന്ന് നടിക്കുന്നത് ഏതുതരം സമായോജന ക്രിയാതന്ത്രത്തിന് ഉദാഹരണമാണ് ?
നിരീക്ഷണവുമായി ബന്ധപ്പെട്ട ശേഷി എല്ലാ കുട്ടികളും ആര്‍ജിച്ചിട്ടില്ല എന്ന പ്രശ്നം ടീച്ചറിന് അനുഭവപ്പെട്ടു. ഇത് പരിഹരിക്കാന്‍ അവലംബിക്കാവുന്ന ഏറ്റവും ഉചിതമായ മാര്‍ഗം ഏത് ?