Challenger App

No.1 PSC Learning App

1M+ Downloads
പദാർഥങ്ങളിൽ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യമുണ്ടെന്ന് വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു , എന്നാൽ ആധികാരികമായി തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ?

Aജെയിംസ് ചാഡ് വിക്ക്

Bഏണസ്റ്റ് റുഥർഫോർഡ്

Cജെ ജെ തോംസൺ

Dവില്വം റോൺട്ജൻ

Answer:

B. ഏണസ്റ്റ് റുഥർഫോർഡ്

Read Explanation:

ഏണസ്റ്റ് റുഥർഫോർഡ് (1871 - 1937)

  • ഇലക്ട്രോണിന്റെ കണ്ടെത്തലോടുകൂടി ആറ്റത്തിലെ മറ്റു കണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമായി.
  •  പദാർഥങ്ങളിൽ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യമുണ്ടെന്ന് വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും, ആധികാരികമായി തെളിയിച്ചത് റൂഥർഫോർഡാണ്. 
  • വളരെ നേർത്ത സ്വർണ്ണത്തകിടിലൂടെ പോസിറ്റീവ് ചാർജുള്ള ആൽഫാ കണങ്ങൾ കടത്തിവിട്ടാണ് അദ്ദേഹം പരീക്ഷണം നടത്തിയത്.
  • സ്വർണ്ണത്തകിടിലൂടെ പുറത്തു വരുന്ന ആൽഫാ കണങ്ങൾ വൃത്താകൃതിയിൽ ക്രമീകരിച്ച ഒരു ഫോട്ടോഗ്രാഫിക് ഫിലിമിൽ പതിപ്പിച്ചു. 
  • ഇതിന്റെ നിരീക്ഷണ ഫലങ്ങൾ വിശകലനം ചെയ്താണ് നിഗമനങ്ങൾ രൂപീകരിച്ചത്.
  • ആറ്റത്തിൽ ഭൂരിഭാഗവും ശൂന്യമാണെന്നും, പോസിറ്റീവ് ചാർജ് മുഴുവൻ കേന്ദ്രീകരിച്ച് ഒരു ഭാഗമുണ്ടെന്നും അദ്ദേഹം സമർഥിച്ചു. ഈ കേന്ദ്രമാണ് അറ്റത്തിന്റെ ന്യൂക്ലിയസ്
  • 1911ൽ ആറ്റത്തിൽ പോസിറ്റിവ് ചാർജുള്ള കേന്ദ്രമുണ്ടെന്നത് ശാസ്ത്രലോകം അംഗീകരിച്ചു. 
  • 1920 ൽ പോസിറ്റീവ് ചാർജിന് കാരണമായ കണങ്ങൾ പ്രോട്ടോൺ ആണെന്ന് തെളിയിക്കപ്പെട്ടു.
  • ഇതിന്റെ ചാർജ് ഒരു ഇലക്ട്രോണിന്റെ ചാർജിനുതുല്യവും വിപരീതവുമാണെന്നു കണ്ടെത്തി
  • പ്രോട്ടോണിന്റെ മാസ് ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ മാസിനു തുല്യമാണെന്നും നിർണയിച്ചു
  • ന്യൂക്ലിയസിൽ ചാർജില്ലാത്ത ഒരു കണത്തിന്റെ സാന്നിധ്യമുണ്ടാകാമെന്ന് പ്രവചിച്ചു

Related Questions:

ഫോസ്‌ഫറസിന്റെ ഏത് ഐസോടോപ്പാണ് സസ്യങ്ങളിലെ പദാർഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി (Tracer) ഉപയോഗിച്ചുവരുന്നത് ?
ഹിഗ്‌സ് ബോസോൺ എന്ന ദൈവകണം കണ്ടെത്തിയതായി ജനീവയിലെ CERN ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചത് ?
ചില മൂലകങ്ങൾ, വികിരണങ്ങൾ (Radiations) സ്വയം പുറത്തു വിടുന്ന പ്രതിഭാസമാണ് ----.
ബോറിന്റെ മാതൃകയ്ക്ക് ______ കൊണ്ട് തന്മാത്രകൾ രൂപപ്പെടുത്താനുള്ള ആറ്റങ്ങളുടെ കഴിവ് വിശദീകരിക്കാൻ കഴിഞ്ഞില്ല.
റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന 3 തരം കിരണങ്ങളാണ് ?