App Logo

No.1 PSC Learning App

1M+ Downloads
പന്ത്രണ്ടാം നൂറ്റാണ്ടിൽ കന്നട ദേശത്ത് ജീവിച്ചിരുന്ന തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു കവി

Aരാമാനുജ

Bബസവണ്ണ

Cവിദ്യാനന്ദ

Dചൈതന്യ മഹാപ്രഭു

Answer:

B. ബസവണ്ണ

Read Explanation:

പന്ത്രണ്ടാം നൂറ്റാണ്ടിൽ കന്നട ദേശത്ത് ജീവിച്ചിരുന്ന തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവു കവിയുമായിരുന്നു ബസവണ്ണ. സമൂഹത്തിൽ നിലനിന്നിരുന്ന, സാമൂഹികവും മതപരവുമായ വിവേചനങ്ങളെ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. അവയെ തുടച്ചുനീക്കുവാനും പ്രയത്നിച്ചു. സ്വാതന്ത്ര്യം, സമത്വം, സാമൂഹ്യനീതി എന്നിവയിലധിഷ്ഠിതമായ കാഴ്ചപ്പാടാണ് ബസവണ്ണ മുന്നോട്ടുവച്ചത്. അദ്ദേഹം സ്ഥാപിച്ച വീരശൈവ പ്രസ്ഥാനത്തിലൂടെയാണ് ഈ ആശയങ്ങൾ ഏകോപിപ്പിച്ചത്.


Related Questions:

താഴെ പറയുന്നവയിൽ ആരാണ് മഹാരാഷ്ട്രയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?
നായനാർമാരുടെ രചനകൾ ----എന്നറിയപ്പെട്ടു
താഴെ പറയുന്നവയിൽ ആരാണ് കാശ്മീരിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് ഭക്തിയെ ദൈവത്തോടടുക്കുവാനുള്ള മാർഗമായി സ്വീകരിച്ച്‌ അതിനുള്ള ഒരു വഴി ഭക്തിഗാനാലാപനമാണെന്ന് കരുതിയ ഭക്തിപ്രസ്ഥാനം
ഒൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന കുലശേഖര ആഴ്വാർ എന്ന ഭക്തകവി രചിച്ച കൃതി